News - 2025

മാതൃദിന ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഫ്രാന്‍സിസ് പാപ്പ.

സ്വന്തം ലേഖകന്‍ 09-05-2016 - Monday

വത്തിക്കാന്‍: ലോകം മുഴുവനുമുള്ള എല്ലാ അമ്മമാര്‍ക്കും ഇന്നലെ ഫ്രാന്‍സിസ് പാപ്പ മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. "നമ്മുക്ക് എല്ലാ അമ്മമാരെയും സ്നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കാം. ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നവരും ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിച്ചിരിക്കുന്നവരും സ്വര്‍ഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ അമ്മമാരെയും ഈശോയുടെ അമ്മയായ പരിശുദ്ധ അമ്മയ്ക്ക് ഭരമേല്‍പ്പിക്കാം" ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിച്ചേര്‍ന്ന വിശ്വാസികളോടായി മാര്‍പാപ്പ പറഞ്ഞു.

തുടര്‍ന്നു പരിശുദ്ധ പിതാവ്, 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലി കൊണ്ട് അമ്മമാര്‍ക്കായി കാഴ്ചവെച്ചു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ആരംഭിച്ച ലോക ആശയവിനിമയ ദിനത്തിന്റെ അമ്പതാം വാര്‍ഷികം കൂടിയായിരിന്ന ഇന്നലെ, വ്യക്തികളും കുടുംബങ്ങളും തമ്മില്‍ ആശയവിനിമയത്തിന്റെ പാലങ്ങൾ പണിയാന്‍ കഴിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


Related Articles »