Faith And Reason - 2024

ഗുരുതരമായ രോഗത്തിന് നടുവില്‍ പ്രാര്‍ത്ഥന വിപ്ലവം സൃഷ്ട്ടിച്ച് 13 വയസുള്ള അമേരിക്കന്‍ ബാലന്‍

സ്വന്തം ലേഖകന്‍ 06-06-2020 - Saturday

ഒഹിയോ: കഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുമ്പോഴും യാതൊരു പരാതിയും കൂടാതെ തന്റെ വേദന ആത്മാക്കളുടെ രക്ഷക്ക് വേണ്ടി സമര്‍പ്പിച്ച് അമേരിക്കയില്‍ നിന്നും ഒരു ബാലന്‍. ചർമം ദുർബലമാകുകയും കുമിളകൾ രൂപപ്പെടുകയും ചെയ്യുന്ന ‘എപ്പിഡർമോളിസിസ് ബുള്ളോസ്’ എന്ന ഗുരുതരമായ ത്വക്ക് രോഗം ബാധിച്ച 13 വയസുള്ള കാർസൺ കിസെല്‍ എന്ന ബാലനാണ് സോഷ്യല്‍ മീഡിയയിലെ തന്റെ പ്രാർത്ഥനാശുശ്രൂഷയിലൂടെ അനേകര്‍ക്ക് പ്രചോദനമായി മാറുന്നത്. അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയില്‍ താമസിക്കുന്ന ഡേവിഡ്- ക്രിസ്റ്റി ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളായ കാർസണിന്റെ പ്രചോദനത്തിന് പിന്നില്‍ ക്രിസ്തീയമൂല്യങ്ങൾക്ക് പരമപ്രാധാന്യം നൽകുന്ന മാതാപിതാക്കൾ തന്നെയാണ്.

കൊറോണയെ പ്രതിരോധിക്കാൻ 'പ്രേയിംഗ് വിത്ത് കാര്‍സണ്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ കാർസൺ നടത്തുന്ന തത്സമയ കരുണകൊന്തയില്‍ നൂറുകണക്കിനു ആളുകളാണ് ഓരോ ദിവസവും പങ്കെടുക്കുന്നത്. വളരെ ചെറിയ ആഘാതമോ മുറിവോ പോലും ചർമ്മത്തെ ദുർബലമാക്കി രോഗാവസ്ഥ വഷളാക്കുന്ന ജനിതക രോഗത്തിന്റെ അസഹനീയമായ വേദനയെ പൂര്‍ണ്ണമായും മറന്നുകൊണ്ടാണ് ഈ ബാലന്‍ പ്രാര്‍ത്ഥന കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നത്. കോവിഡ് കാലത്ത് കാര്‍സണ്‍ സൃഷ്ട്ടിക്കുന്ന പ്രാര്‍ത്ഥന വിപ്ലവത്തില്‍ അമ്മ ക്രിസ്റ്റിയും പങ്കുചേരുന്നത് വീഡിയോയില്‍ കാണുവാന്‍ കഴിയുന്നു. കാര്‍സണിനു പ്രാര്‍ത്ഥനകള്‍ അറിയിച്ചും പ്രാര്‍ത്ഥന സഹായം യാചിച്ചും ശരാശരി മുന്നൂറോളം പേരാണ് ഓരോ പ്രാര്‍ത്ഥന ശുശ്രൂഷയിലും വീഡിയോക്ക് താഴെ കമന്‍റ് ഇടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »