India - 2024

ഹൈദരാബാദ് മുൻ ആർച്ച് ബിഷപ്പ് തുമ്മ ബാല ദിവംഗതനായി

പ്രവാചകശബ്ദം 31-05-2024 - Friday

ഹൈദരാബാദ്: ഹൈദരാബാദ് അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് ഡോ. തുമ്മ ബാല (80) ദിവംഗതനായി. ഇന്നലെ വാറംഗലിലെ കരുണാപുരത്തായിരുന്നു അന്ത്യം. കബറടക്ക ശുശ്രൂഷകൾ ഇന്നു സെക്കന്ദരാബാദ് സെൻ്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. 1987-1995 കാലഘട്ടത്തിൽ തെലുങ്ക് റീജിയണൽ യൂത്ത് കമ്മീഷൻ ചെയർമാന്‍, 1990 മുതൽ 1995 വരെ ജ്യോതിർമയി സൊസൈറ്റിയുടെ ചെയർമാൻ, 2002-2006 കാലഘട്ടത്തിൽ സി‌ബി‌സി‌ഐ ഹെൽത്ത് കമ്മീഷൻ്റെ ചെയർമാൻ, 2002-2007 കാലയളവില്‍ പൊന്തിഫിക്കൽ കൗൺസിൽ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

1944 ഏപ്രിൽ 24നു വാറംഗൽ രൂപതയിലെ നാരിമെട്ടയിൽ ഡോ.തുമ്മ ബാലയുടെ ജനനം. 1970 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. 1987 നവംബർ 17ന് 42-ാം വയസിൽ വാറംഗൽ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. 2011 വരെ ഈ സ്ഥാനത്ത് തുടർന്നു. 2011 മാർച്ച് 12ന് ഹൈദരാബാദ് അതിരൂപതയുടെ പത്താമത്തെ ആർച്ച് ബിഷപ്പായി നിയമിതനായി.

2020 നവംബർ 19നു പ്രായാധിക്യത്തെത്തുടർന്ന് വിരമിക്കുകയായിരിന്നു. ബിഷപ്പാകുന്നതിനുമുമ്പ് വിജയവാഡ രൂപതയിലെ നുസിവിദിലുള്ള സെന്റ് പോൾസ് റീജണൽ മതബോധനകേന്ദ്രം റെക്‌ടർ, ഹൈദരാബാദ് സെന്റ് ജോൺസ് റീജണൽ സെമിനാരി പ്രഫസർ, പ്രൊക്യുറേറ്റർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »