News - 2025
‘വൈദികരുടെ വിശുദ്ധീകരണം’ എന്ന ആപ്തവാക്യവുമായി ‘റോസറി റിലേ ഫോർ പ്രീസ്റ്റ്’ ഇന്ന്
പ്രവാചക ശബ്ദം 19-06-2020 - Friday
വത്തിക്കാൻ സിറ്റി: ആഗോള സഭയിലെ വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിച്ചുകൊണ്ടും പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിച്ചുകൊണ്ടും ജപമാല ചൊല്ലിക്കൊണ്ടുള്ള ‘റോസറി റിലേ ഫോർ പ്രീസ്റ്റ്’ ഇന്ന്‍ ആചരിക്കുന്നു. എണ്‍പത്തിയഞ്ചില്‍ അധികം രാജ്യങ്ങൾ ഇതില്‍ ഭാഗഭാക്കാകുന്നുണ്ടെന്ന് സംഘാടകരായ ‘വേൾഡ് പ്രീസ്റ്റ്’ വ്യക്തമാക്കിയിട്ടുണ്ട്. ‘വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ജപമാലയത്നത്തിന്റെ ആപ്തവാക്യം. കൊറോണയെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ തത്സമയ സംപ്രേഷണത്തിലൂടെയോ ചെറുസംഘങ്ങളായോ ജപമാല പ്രാർത്ഥനയിൽ പങ്കുചേരാനാണ് ‘വേൾഡ് പ്രീസ്റ്റ്’ ആഹ്വാനം നല്‍കിയിരിക്കുന്നത്.
വൈദികരുടെ ജപമാലയത്നത്തിന് ചുക്കാന്‍ പിടിക്കുന്ന ‘വേൾഡ് പ്രീസ്റ്റി’ന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസറും അയർലൻഡിലെ തുവാം ആർച്ച്ബിഷപ്പുമായ മൈക്കിൾ നിയറിക്ക് ഫ്രാൻസിസ് പാപ്പ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയാട്രോ പരോളിൻ വഴി ആശംസയും പ്രാര്‍ത്ഥനകളും അറിയിച്ചിട്ടുണ്ട്. 2003-ല്‍ ഐറിഷ് വ്യവസായിയായ മരിയൻ മുൽഹാർ ‘വേൾഡ് പ്രീസ്റ്റി’ന് രൂപം കൊടുത്തത്. 2009ൽ മുൽഹർ തന്നെ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 11-ാമത് ഭാഗമാണ് ഇന്നു നടക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക