Faith And Reason - 2024

ദൈവവും കുടുംബവും പാരമ്പര്യവുമില്ലെങ്കില്‍ എല്ലാം തകരും: മുന്നറിയിപ്പുമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

പ്രവാചക ശബ്ദം 29-06-2020 - Monday

മോസ്കോ: സഹസ്രാബ്ദമായി റഷ്യ മുറുകെപ്പിടിച്ചിരുന്ന ദൈവ വിശ്വാസത്തോടും പാരമ്പര്യങ്ങളോടും ചേര്‍ന്നു പോയില്ലെങ്കില്‍ എല്ലാം തകരുമെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ മുന്നറിയിപ്പ്. കൊറോണയുടെ തുടക്കത്തില്‍ തന്നെ ദേവാലയങ്ങളില്‍ വരുന്നവരുടെ എണ്ണത്തില്‍ കുറവ് നേരിട്ടിരുന്നുവെന്നും പരിശുദ്ധ ത്രിത്വത്തേക്കാളും പ്രധാനം മതനിരപേക്ഷ അധികാരികള്‍ക്കാണ് നല്‍കുന്നതെന്നും പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. ഭരണഘടന പരിഷ്കാരത്തിനുള്ള ബാലറ്റില്‍ ഒപ്പുവെച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയിലൂടെയാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

ചരിത്രത്തില്‍ റഷ്യക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്ന കാര്യം ഓര്‍മ്മിപ്പിച്ച പാത്രിയാര്‍ക്കീസ് ഇന്നത്തെ ആധുനിക റഷ്യയെ ട്സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ സാമ്രാജ്യവുമായി ഒന്നിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും പറഞ്ഞു. മുന്‍ യഹൂദ പാരമ്പര്യത്തിലും, ക്രൈസ്തവ വിശ്വാസത്തിലും അധിഷ്ഠിതമായി ദൈവത്തോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ഒരിക്കലും പരാജയം കാണില്ല. ദൈവത്തെ നിരാകരിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് തകര്‍ച്ചയല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ലായെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിലും, ആര്‍ഭാടത്തിലും മതിമറന്നുകൊണ്ട് തങ്ങളുടെ ചരിത്രത്തെ അവഗണിച്ച രാഷ്ട്രം ഇപ്പോള്‍ പാതിവഴിയില്‍ നില്‍ക്കുകയാണെന്നും എന്നാല്‍ ദൈവത്തെ കൂടാതെ മഹത്തായ ഒരു രാഷ്ട്ര നിര്‍മ്മാണം സാധ്യമല്ലെന്ന് അവിടത്തെ ചിലര്‍ മനസ്സിലാക്കി കഴിഞ്ഞതായും അമേരിക്ക ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടികൊണ്ട് പാത്രിയാര്‍ക്കീസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »