Faith And Reason

കത്തി നശിച്ച ഫിലിപ്പീന്‍സ് ദേവാലയത്തില്‍ പോറല്‍ പോലും എല്‍ക്കാതെ തിരുവോസ്തി

പ്രവാചക ശബ്ദം 13-07-2020 - Monday

മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ പൻണ്ടാക്കാൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്റ്റോ നിനോ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ പോറല്‍ പോലും എല്‍ക്കാതെ വിശുദ്ധ കുർബാന സൂക്ഷിച്ചുവച്ചിരുന്ന കുസ്തോതി. ഇടവകയിലെ വൈദികനായ ഫാ. സാനി ഡി ക്ലാരോയാണ് ഈ അത്ഭുതം പുറംലോകത്തെ അറിയിച്ചത്. തീപിടിത്തത്തില്‍ വ്യാപക നാശം ഉണ്ടായെങ്കിലും വൈദികരെയും വിശ്വാസികളെയും അത്ഭുതപ്പെടുത്തികൊണ്ട് വിശുദ്ധ കുർബാന സൂക്ഷിച്ചുവച്ചിരുന്ന കുസ്തോതി ഒരു പോറൽ പോലും ഏൽക്കാതെ കണ്ടുകിട്ടുകയായിരിന്നു.

നേരത്തെ ഉണ്ണീശോയുടെ നാലാം നൂറ്റാണ്ടിൽ വരച്ച ചിത്രം കണ്ടെത്താനായി അഗ്നിശമന സേനാംഗങ്ങൾ വെള്ളിയാഴ്ച തിരച്ചിൽ നടത്തുന്നതിനിടെയാണ് കുസ്തോതി കണ്ടെത്തിയത്. കുസ്തോതി തുറന്നപ്പോൾ യാതൊരു കുഴപ്പവും കൂടാതെ തിരുവോസ്തി അതില്‍ ഉണ്ടായിരുന്നതായി ദേവാലയത്തിന് പുറത്ത് അർപ്പിച്ച ദിവ്യബലിക്കിടെ വികാരാധീനനായി ഫാ. സാനി ഡി ക്ലാരോ വിശ്വാസി സമൂഹത്തോട് പറഞ്ഞു. വീണ്ടെടുത്ത വിശുദ്ധ കുർബാന ഇപ്പോൾ പാക്കോയിലുളള സാൻ ഫെർണാൺഡോ ഡി ഡിലാവോ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുസ്തോതിക്ക് സമാനമായി ദേവാലയത്തിലെ പല വസ്തുക്കളും കത്തിയമര്‍ന്നപ്പോഴും തിരുവോസ്തി മാത്രം യാതൊരു കുഴപ്പവും കൂടാതെ സംരക്ഷിക്കപ്പെട്ടു എന്ന വസ്തുത ഫിലിപ്പീന്‍സില്‍ ചര്‍ച്ചയായി മാറുകയാണ്. ദേവാലയത്തില്‍ നിന്നു വീണ്ടെടുക്കപ്പെട്ട ഏതാനും ചില വിശുദ്ധ വസ്തുക്കൾ അടുത്ത ദിവസം പ്രദർശനത്തിന് വെക്കുമെന്ന് ഫാ. സാനി ഡി ക്ലാരോ പറഞ്ഞു. പ്രത്യാശ കൈവിടരുതെന്ന് ഇടവക ജനത്തെ ഓര്‍മ്മിപ്പിച്ച അദ്ദേഹം, കൂട്ടായ്മയില്‍ വിശ്വാസത്തിന്റെ ദേവാലയം പുനർനിർമ്മിക്കാമെന്നും പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »