India - 2025
നിര്‍ധനരായ പതിനെട്ടു കുടുംബങ്ങള്‍ക്കു സിഎംസി സമൂഹം നാലു സെന്റ് ഭൂമി വീതം കൈമാറി
പ്രവാചക ശബ്ദം 16-07-2020 - Thursday
തൃശൂര്‍: പതിനെട്ടു കുടുംബങ്ങള്‍ക്കു വീടു പണിയാന്‍ സിഎംസി നിര്‍മല പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ സ്ഥലം നല്‍കി. പുതുക്കാട് നാഷണല്‍ ഹൈവേയ്ക്കു സമീപം നാലു സെന്റ് ഭൂമി വീതമാണു നല്‍കുന്നത്. ചാവറ സ്റ്റഡി സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭൂമിയുടെ രേഖകള്‍ കൈമാറി. രേഖകള്‍ കൈപ്പറ്റിയ കുടുംബങ്ങള്‍ സ്ഥലത്തു വീടു പണിതു താമസിക്കുമെന്ന വാഗ്ദാനപത്രം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിജ സിഎംസിക്കു കൈമാറി.
പുതുക്കാട് ഫൊറോന വികാരി ഫാ. ജോണ്‍സണ്‍ ചാലിശേരി, ഫാ. ഡിറ്റോ കൂള, അഡ്വ. രജിത് ഡേവിസ് ആറ്റത്തറ, അഡ്വ. മുനീറ, വാര്‍ഡ് മെന്പര്‍ ജോളി ചുക്കിരി, സെബി കൊടിയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിദ്യാധരന്‍, ഉമ്മര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിര്‍മല പ്രോവിന്‍സ് സാമൂഹ്യസേവന വകുപ്പ് അധ്യക്ഷ സിസ്റ്റര്‍ ലേഖ സിഎംസി സ്വാഗതവും വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ക്രിസ്‌ലിന്‍ സിഎംസി നന്ദിയും പറഞ്ഞു.