News - 2024
ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്ന് ഗവര്‍ണ്ണര്‍: വാള്‍മാര്‍ട്ടില്‍ സമൂഹ പ്രാര്‍ത്ഥനയുമായി ജനങ്ങളുടെ മറുപടി
പ്രവാചക ശബ്ദം 08-08-2020 - Saturday
പെന്നിസില്‍വാനിയ: 'ആരാധനാലയങ്ങള്‍ അത്യാവശ്യമല്ല' എന്ന പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ക്രൈസ്തവ വിശ്വാസികള്‍. വാള്‍മാര്‍ട്ടിനുള്ളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തിയാണ് ജനങ്ങള്‍ തങ്ങളുടെ വിശ്വാസം ഭരണകൂടത്തിന് മുന്നില്‍ പ്രകടിപ്പിച്ചത്. ജൂണ്‍ അവസാന വാരത്തില്‍ നടന്ന സംഭവമാണെങ്കിലും വാള്‍മാര്‍ട്ട് ജീവനക്കാരിയായ നാന്‍സി ഹാല്‍ഫോര്‍ഡ് കൂട്ടായ്മയില്‍ പങ്കെടുത്ത് ദൈവത്തെ സ്തുതിക്കുന്നതിനോടൊപ്പം റെക്കോര്‍ഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ്. കൊറോണ നിയന്ത്രണങ്ങളുടെ മറവിലുള്ള മതവിരുദ്ധതയ്ക്കും ഉദ്യോഗസ്ഥ മേധാവിത്വത്തിനുമുള്ള മറുപടിയായാണ് വാള്‍മാര്‍ട്ടിലെ ക്രിസ്ത്യന്‍ കൂട്ടായ്മയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് 14 ലക്ഷം ആളുകളാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.
This is brilliant, a church was not allowed to worship because of buracrats decree so they went to a Walmart to do it pic.twitter.com/nTeqoqPSLE
— Luke Rudkowski (@Lukewearechange) August 6, 2020
വാള്‍മാര്‍ട്ട് പോലെയുള്ള വന്‍ വ്യവസായ സമുച്ചയങ്ങളില്‍ ആളുകള്‍ കൂടുന്നത് സാമൂഹ്യ അകലം പാലിക്കല്‍ പോലെയുള്ള കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാകുന്നില്ലെങ്കില്‍, ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ ദൈവത്തെ സ്തുതിക്കുന്നത് കൊറോണ നിയന്ത്രണങ്ങളുടെ ലംഘനമാകുന്നതെങ്ങിനെ എന്ന ചോദ്യമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഏപ്രില്‍ മൂന്നിനായിരുന്നു പെന്നിസില്‍വാനിയയുടെ ഡെമോക്രാറ്റ് ഗവര്‍ണര്‍ ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്നും, ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് നിലവിലിരിക്കുന്നിടത്തോളം കാലം ആരാധനാലയങ്ങളില്‍ പോകരുതെന്നും പറഞ്ഞത്. പരമ്പരാഗത അമേരിക്കക്കാരുടെ വിശ്വാസ നിലപാടുകളെ ഡെമോക്രാറ്റുകള്‍ പൂര്‍ണ്ണമായി തള്ളികളയുകയാണ് എന്ന ആരോപണം നേരത്തെ മുതല്‍ ഉയരുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക