Social Media - 2024
തുർക്കിയുടെ ഇന്നലകളും കേരളത്തിന്റെ വർത്തമാനകാലവും: കേരളസഭ ഈ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു
ഫാ. റോയ് ജോസഫ് വടക്കന്‍ 27-02-2022 - Sunday
ലോകചരിത്രം എന്നും കീഴടക്കലുകളടെയും കീഴ്‌പ്പെടലുകളുടെയും പ്രേതഭൂമിയാണ് . യുദ്ധങ്ങളും വംശഹത്യകളും കൊണ്ട് കലുഷിതമാണ് കാലം ആകുന്ന പുസ്തകത്തിന്റെ ഏടുകൾ. ഈ ചരിത്രപുസ്തകങ്ങളെ പഠിപ്പിക്കുകയും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തവർ ചരിത്രത്തിനപ്പുറത്തേയ്ക്ക് ജീവിക്കും. അല്ലാത്തവർ മണ്ണടിയും..! 2020 വരെയുള്ള തുർക്കിയുടെ ചരിത്രം ഇന്ന് കേരള സഭ പഠനവിശകലനം നടത്തി പാഠങ്ങൾ പഠിക്കുന്നത് നല്ലതാണ്..! ഇല്ലെങ്കിൽ ക്രിസ്തു ശിഷ്യരുടെ കാലം മുതലുള്ള സഭാപാരമ്പര്യങ്ങൾ തുർക്കിയിലെ പോലെ മ്യൂസിയങ്ങളിലും ക്ലാസ്സ് മുറികളിലും തപ്പിനടക്കേണ്ടിവരും അടുത്ത തലമുറയ്ക്ക്...!
ഏഷ്യയിലും യൂറോപ്പിലുമായി പരന്നുകിടക്കുന്ന തുർക്കി ആയിരം വർഷങ്ങളോളം ക്രിസ്തുമതത്തിന്റെ പിള്ള തൊട്ടിൽ പോലെയായിരുന്നു ചരിത്രത്തിൽ. വിജാതീയരുടെ അപ്പസ്തോലനായ പൗലോസിന്റെ സ്വന്തം താർസൂസ് സ്ഥിതി ചെയ്ത നാട്. ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിൽ പറയപ്പെടുന്ന ഏഴു സഭങ്ങൾ നിലനിന്നിരുന്ന ക്രിസ്തീയതയുടെ നാനാത്വത്തിന്റെ ഈറ്റില്ലം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഹാഗിയ സോഫിയയുടെ കോൺസ്റ്റാന്റിനോപ്പിൾ സ്ഥിതി ചെയ്ത ദേശം. പരിശുദ്ധ അമ്മയെ യോഹന്നാൻ ശ്ലീഹാ കൊണ്ടു പോയി കാണിച്ച നാട് എന്ന പരമ്പര്യം പേറുന്ന ഭൂപ്രദേശം. അങ്ങനെ അങ്ങനെ പ്രൗഢഗംഭീരമായ ഗതകാലമുള്ള തുർക്കി കേരളത്തിന്റെ മുൻഗാമി ആയി കാണാൻ എന്തോ മനസ്സു തോന്നിപ്പിക്കുന്നു. കാരണം കേരളവും പാരമ്പര്യം കൊണ്ട് ഈ വിശേഷണങ്ങളിൽ പലതിനോടും കിടപിടിക്കുന്നുണ്ട്..!
തുർക്കിയുടെ വർത്തമാനക്കാലം ഖിലാഫത്ത് സംസ്കാരത്തിന്റെ തേരോട്ടത്തിൽ ചോരപ്പുഴകളാൽ നട്ടുവളർത്തിയ നാഗരികതയുടെ ഉണർത്തുപാട്ടാണ്. 99% മുകളിൽ മുസ്ലീം ജനത വളർന്നപ്പോൾ ക്രിസ്തീയത 0.01% ആളുകളിലേയ്ക്ക് ഒതുക്കപ്പെടാൻ അതു നിമിത്തമായി. ഇന്ന് യൂറോപ്പിലെ പള്ളികളിൽ വമ്പനായ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്കായി മാറ്റപ്പെട്ടു...!! അതിനു ചുക്കാൻ പിടിച്ച എർദഗോർ ചരിത്രത്തിലെ പുണ്യപുരുഷനും...! കേരളവും ഇതേ ട്രാക്കിലാണ് ഓട്ടം നടത്തുന്നത്. ഓരോ വർഷവും രണ്ടും മൂന്നും ശതമാനം കുറഞ്ഞ് കുറഞ്ഞ് 10% താഴേക്ക് കുപ്പുകുത്തുന്ന ഒരു ജനതയായി ക്രിസ്തീയത മാറിക്കൊണ്ടിരിക്കുകയാണ്...! 2016ലെ കണക്കുകളനുസരിച്ച് വടക്കേ കേരളത്തിൽ 43.5% ശതമാനം ഇസ്ലാം ജനതയും ക്രിസ്തീയത 5.8% വും മാത്രമാണ്. ചിന്തിക്കാൻ പറഞ്ഞുവെന്നു മാത്രം !!
ക്രിസ്തീയമായ തുർക്കിയ്ക്ക് എന്തു സംഭവിച്ചു? ഒരു ഞെട്ടലോടെ കേരളസഭയും സഭാനേതാക്കൻമാരും പഠിക്കണം ചരിത്രം. പാഠമുൾക്കൊള്ളണം !! ചരിത്രത്തിൽ താഴെ പറയുന്ന നാലുകാരണങ്ങളാണ് തുർക്കിസഭയുടെ പതനത്തിന് കാരണമായത്:
1. മനുഷ്യനേക്കാൾ സഭാപഠനങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഊന്നൽ കൊടുത്ത് വ്യക്തിജീവതങ്ങളിൽ നിന്ന് സഭ അകന്നുപോയി.
2. വിവിധ സഭാസമൂഹങ്ങൾ തമ്മിൽ നിരന്തരമുണ്ടാക്കുന്ന ശത്രുതാ മനോഭാവവും തമ്മിൽ തല്ലല്ലും.
3. ഒരു സഭയുടെ ഉള്ളിൽ തന്നെ ദേശങ്ങളും വർഗ്ഗങ്ങളും തിരിഞ്ഞുള്ള ചേരിതിരിവുകളും അനൈക്യങ്ങളും.
4. വലിയ പള്ളികൾ പണിയാനുള്ള വ്യഗ്രതയും ; മനുഷ്യരുടെ അനുദിന പ്രശ്നങ്ങളേക്കാൾ സ്ഥാപനവൽക്കരണത്തിനായി പരിശ്രമിച്ച സഭാനേതൃത്വവും.
എന്നെ ഏറെ ചിന്തിപ്പിക്കുന്നുണ്ട് ഇവ നാലും. കാരണം ഞാനാകുന്ന കേരളത്തിൽ ചരിത്രം ആവർത്തിക്കപ്പെടുന്നു....! ഫലമോ വംശനാശം സംഭവിക്കാവുന്ന തരത്തിൽ കേരളസഭ പകച്ചുനിൽക്കുന്നു...!!
സഭകളുടെ അനൈക്യം മുതലെടുത്ത് കൃത്യമായ ജിഹാദിലൂടെ അർമേനിയക്കാരെയും ഹെലൻക്കാരെയും തുർക്കികളേയും വധിക്കുവാനും മതമാറ്റം ന്ടത്തുവാനും സാധിച്ചതിലൂടെ ഒരു രാജ്യം കീഴടക്കാൻ അവർക്ക് സാധിച്ചു... സഭയിലെ ആളുകളെ പരസ്പരം വിഘടിപ്പിച്ച് സഭാ നേതൃത്വത്തെ കരിവാരി തേച്ച് സഭാസംവിധാനങ്ങളെ ശിഥിലമാക്കി. നമ്മുടെ കൊച്ചു കേരളത്തിലും ഇതിന്റെ പുതിയ പതിപ്പുകൾ നാം കണ്ടു തുടങ്ങി.
എങ്ങും എവിടെയും ക്രിസ്തീയ വിരുദ്ധത...! സഭയ്ക്ക് എതിരെയുള്ള വാർത്തകൾ എവിടെയും പർവതീകരിച്ച് അണികളെ നിസംഗതയിലേയ്ക്ക് തള്ളിവിടുന്ന തന്ത്രം കേരള മണ്ണിൽ വിജയിച്ചുകഴിഞ്ഞു....! സൂക്ഷിക്കണം എല്ലാവരും !! നമ്മുടെ ദേശത്ത് തുർക്കിയുടെ കഥ ആവർത്തിക്കപ്പെടുത്, കാരണം ഭാരതം എല്ലാ മതങ്ങളേയും ഇരു കൈയും നീട്ടി സ്വീകരിച്ച അമ്മയാണ്....! യൂറോപ്പിലെ പല രാജ്യങ്ങളിലും തുർക്കിയുടെ ചരിത്രം ആവർത്തിക്കപ്പെട്ടാലും നാം ജാഗരൂകതയോടെ നമ്മുടെ നാട്ടിൽ ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്... ഇനിയും അങ്ങനെ തന്നെയാകണം !! എല്ലാ മതസ്ഥരും ഒത്തൊരുമയോടെ പരസ്പര ബഹുമാനത്തോടെ ആരേയും പ്രണയത്തിലൂടെയും നിർബന്ധങ്ങളിലൂടെയും മറ്റും മതപരിവർത്തനം നടത്താതെ ഒന്നിച്ച് ജീവിക്കുന്ന കേരളം നാം വീട്ടും കെട്ടിപടുക്കണം.... അല്ലാത്തതെല്ലാം നാം ഒറ്റപ്പെടുത്തി അകറ്റിനിർത്തണം.!!
#Repost