India - 2024
ഫാ. പോൾ അച്ചാണ്ടി ബെംഗളൂരു ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലര്‍
പ്രവാചക ശബ്ദം 23-09-2020 - Wednesday
ബെംഗളൂരു: സിഎംഐ സഭയുടെ മുന്‍ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടി ബെംഗളൂരുവിലെ ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലറായി ചുമതലയേറ്റു. സെപ്റ്റംബർ 21നാണ് അദ്ദേഹം പുതിയ ദൌത്യമേറ്റെടുത്തത്. 1995ൽ നോർത്ത് മഹാരാഷ്ട്ര സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും 2002ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിൽ നിന്ന് മാനേജ്മെൻറിൽ ഡോക്ടറേറ്റും നേടിയ അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ മുന്‍പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാരതത്തിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ക്രൈസ്റ്റ് സര്‍വ്വകലാശാലയില്‍ 58 രാജ്യങ്ങളില്‍ നിന്നുള്ള 700 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18,000 പേര്‍ പഠനം നടത്തുന്നുണ്ട്. 2017-ലെ ഇന്ത്യാ ടുഡേ-നീൽസൺ സർവേയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ സർവ്വകലാശാലയായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ തെരെഞ്ഞെടുത്തിരിന്നു. ക്രൈസ്റ്റ് കോളേജിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ധര്‍മ്മാരം മേജര്‍ സെമിനാരിയുടെ റെക്ടറായും ഫാ. പോൾ അച്ചാണ്ടിയെ നിയമിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക