India - 2025

ബിഷപ്പ് ആന്‍റണി പൂല ഹൈദരാബാദ് അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത

പ്രവാചക ശബ്ദം 20-11-2020 - Friday

റോം: ബിഷപ്പ് ആന്‍റണി പൂലയെ ഹൈദരാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചു. കാനോനിക പ്രായപരിധി 75 വയസ്സെത്തിയതിനെ തുടര്‍ന്നു നിലവിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തുമ്മ ബാല സമര്‍പ്പിച്ച രാജി അംഗീകരിച്ചുകൊണ്ടാണ്, കുര്‍ണൂള്‍ രൂപതയുടെ മെത്രാനായി സേവനം ചെയ്യുകയായിരുന്ന ബിഷപ്പ് ആന്‍റെണി പൂലയെ ഹൈദരാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍പാപ്പ നിയോഗിച്ചത്. 59 വയസ്സുള്ള ബിഷപ്പ് പൂല ആന്ധ്രപ്രദേശില്‍ കടപ്പ സ്വദേശിയാണ്.. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്നലെയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »