India - 2024
മാന്നാനം ആശ്രമദേവാലയത്തില്‍ തിരുനാളിനു ഇന്നു കൊടിയേറും
പ്രവാചക ശബ്ദം 26-12-2020 - Saturday
മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനു ഇന്നു കൊടിയേറും. ജനുവരി മൂന്നിന് സമാപിക്കും. നാളെ രാവിലെ ആറ്, 7.30, ഒന്പത്, 11ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.15ന് കൊടിയേറ്റ്. 27നു കുര്യാക്കോസ് നാമധാരിദിനത്തില്‍ രാവിലെ 6.30നും, എട്ടിനും 11നും വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് 2.30ന് ചാവറ കുടുംബസംഗമം 4.30 ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് വചനശുശ്രൂഷയും ആരാധനയും. ജനുവരി മൂന്നിനു തിരുനാള്‍ ദിനത്തില്‍ രാവിലെ 6.30നും, എട്ടിനും വിശുദ്ധ കുര്‍ബാന, പ്രസംഗം.
9.15ന് സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. തോമസ് ചാത്തംപറന്പില്‍ സിഎംഐയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം വൈകുന്നേരം 4.30നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന 6.30നു കെഇ കോളജ്, മറ്റപ്പള്ളികവല, ഫാത്തിമ മാതാ കപ്പേള വഴിദേവാലയത്തിലേക്ക് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഇത്തവണ നേര്‍ച്ച ഭക്ഷണം ഒഴിവാക്കി. പ്രദക്ഷണത്തില്‍ ജനങ്ങളെ ഒഴിവാക്കി രൂപങ്ങള്‍ മാത്രം സംവഹിക്കും. പത്രസമ്മേളനത്തില്‍ ഫാ.മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ, ഫാ.ജയിംസ് മുല്ലശേരി സിഎംഐ, ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍ സിഎംഐ, ഫാ.തോമസ് കല്ലുകളം സിഎംഐ എന്നിവര്‍ പങ്കെടുത്തു.