Faith And Reason - 2024

സ്‌ഫോടനത്തിൽ കെട്ടിടം നശിച്ചെങ്കിലും അത്ഭുതമായി ദിവ്യകാരുണ്യം

പ്രവാചക ശബ്ദം 01-02-2021 - Monday

മാഡ്രിഡ്: ഒന്നരയാഴ്ച മുന്‍പ് സ്പെയിനിലെ മാഡ്രിഡിലുണ്ടായ സ്‌ഫോടനത്തിൽ ദേവാലയ കെട്ടിടം പൂർണ്ണമായും നശിച്ചെങ്കിലും അത്ഭുതമായി ദിവ്യകാരുണ്യം. ജനുവരി 20നു നടന്ന സ്ഫോടനത്തില്‍ കെട്ടിടത്തിനു കാര്യമായ നാശം സംഭവിച്ചെങ്കിലും ചാപ്പലിൽ സൂക്ഷിച്ചിരുന്ന വാഴ്ത്തിയ തിരുവോസ്തിക്ക് മാത്രം യാതൊരു കേടുപാടും സംഭവിച്ചില്ലായെന്ന അത്ഭുതകരമായ വസ്തുതയാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നത്.

സ്ഫോടനത്തിൽ തിരുവോസ്തി സൂക്ഷിച്ചിരുന്ന സക്രാരിയും തകർന്നു പോയിരുന്നു. കെട്ടിടത്തിന്റെ ആറാം നിലയിൽ വെർജിൻ ഡെ ലാമോ ഇടവക വികാരിയുടെ താമസ സ്ഥലത്തിനോട് ചേർന്നുള്ള ചാപ്പലിലാണ് തിരുവോസ്തി സൂക്ഷിച്ചിരിന്നത്. തകർന്നു പോയ സക്രാരി മാഡ്രിഡ് അതിരൂപതയുടെ കൈവശമുണ്ടെന്നും അതിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തി സാന്റ മരിയ ലാറിയൽ ഡിലാ അൽ മുൻ ഡേനാ കത്തീഡ്രലിൽ സൂക്ഷിച്ചിട്ടണ്ടെന്നും അതിരൂപത പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »