Faith And Reason - 2024
ദൈവത്തിലേക്ക് തിരിയുക: കൂടുതൽ വിശുദ്ധ കുർബാനകൾ അർപ്പിക്കാൻ ആഹ്വാനവുമായി സ്പാനിഷ് കർദ്ദിനാള്‍
പ്രവാചക ശബ്ദം 04-02-2021 - Thursday
മാഡ്രിഡ്: കോവിഡ് ഭീതിയ്ക്കു നടുവിൽ കൂടുതൽ വിശുദ്ധ കുർബാനകൾ അര്‍പ്പിക്കുവാനും ദൈവാശ്രയ ബോധത്തില്‍ ആഴപ്പെടാനും ആഹ്വാനവുമായി സ്പെയിനിലെ വലൻസിയയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ കനിസാരസ് ലോവേറ. ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘം തലവനായി ആറ് വർഷത്തോളം സേവനം ചെയ്ത എല്ലോവേര കഴിഞ്ഞ ആഴ്ച അതിരൂപതയ്ക്ക് അയച്ച ഒരു കത്തിലൂടെയാണ് തന്റെ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ദൈവത്തിലേക്ക് തിരിയാനും, ദൈവത്തിൽ ശരണം വയ്ക്കാനും, ഭയപ്പെടാതിരിക്കാനുമുളള സമയമാണ് ഇതെന്ന് അദ്ദേഹം കത്തിൽ കുറിച്ചു.
കൂദാശകൾ ഇല്ലാതെ ക്രൈസ്തവ വിശ്വാസിക്ക് ജീവിക്കാൻ സാധിക്കില്ലായെന്ന് ആദിമ നൂറ്റാണ്ടുകളിലെ രക്തസാക്ഷികളുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് കർദ്ദിനാൾ എല്ലോവേര പറഞ്ഞു. ദൈവം ഒരിക്കലും തന്റെ സഭയെ ഉപേക്ഷിക്കില്ലെന്ന് കർദ്ദിനാൾ ഓർമിപ്പിച്ചു. അവിടുന്ന് മാറ്റമില്ലാത്തവൻ ആയതിനാൽ നമ്മുടെ പരാജയങ്ങളും, കൊറോണ വൈറസ് വ്യാപനവും, വൈകല്യങ്ങളുമുൾപ്പെടെയുള്ള എല്ലാം കടന്നു പോകും. ദൈവാശ്രയം ഉള്ള വ്യക്തിക്ക് ഒന്നിന്റെയും കുറവുണ്ടാവുകയില്ല. മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ കുർബാന അർപ്പണത്തിനു മാത്രമല്ല, ദേവാലയത്തിൽ വിശ്വാസികൾ ഒരുമിച്ചു കൂടിയുള്ള വിശുദ്ധ കുർബാനകൾക്കും പ്രാധാന്യം നൽകണമെനും കർദ്ദിനാൾ വൈദികരോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക