Faith And Reason - 2024
പാപ്പയുടെ ഇടപെടലില്‍ ആശുപത്രി അള്‍ത്താരയായി: പെസഹ വ്യാഴാഴ്ച തിരുപ്പട്ടം സ്വീകരിച്ച് രക്താര്‍ബുദ രോഗിയായ സെമിനാരി വിദ്യാര്‍ത്ഥി
പ്രവാചക ശബ്ദം 03-04-2021 - Saturday
റോം: വൈദികരുടെ തിരുനാള്‍ദിനം എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വിശേഷിപ്പിച്ച പെസഹാ വ്യാഴത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള ഒരു പൗരോഹിത്യപ്പട്ട സ്വീകരണത്തിനാണ് റോമിലെ കാസിലിനോയിലെ ‘പ്രെസിഡിയോ സാനിറ്റാരിയോ മെഡിക്കാ ഗ്രൂപ്പ്’ ആശുപത്രി സാക്ഷ്യം വഹിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക നിര്‍ദേശം സ്വീകരിച്ച് ഗുരുതരമായ രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കുന്ന ലിവിനിയൂസ് എന്ന സെമിനാരി വിദ്യാര്‍ത്ഥി റോം രൂപതയുടെ സഹായ മെത്രാനായ മോണ്‍. ഡാനിയേലെ ലിബാനോരിയില്‍ നിന്നും തിരുപ്പട്ട സ്വീകരണം നടത്തിയ വാര്‍ത്തയാണ് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്ന സഹനത്തില്‍ പൂര്‍ണ്ണമായി ജീവിക്കുവാന്‍ നിങ്ങളെ സഹായിക്കുവാനായി പാപ്പ തന്ന സമ്മാനമാണിതെന്നു മോണ്‍. ഡാനിയേലെ ലിബാനോരി നവവൈദികനോട് പറഞ്ഞു. ഒരു വൈദികനെന്ന നിലയില്‍ നിങ്ങളുടെ ശരീരം ദൈവത്തിന് പ്രസാദകരമായ വഴിപാടാക്കി മാറ്റുവാന്‍ യേശുവുമായി ഐക്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെസഹാ വ്യാഴത്തിലാണ് ക്രിസ്തു പൗരോഹിത്യമെന്ന കൂദാശ സ്ഥാപിക്കുന്നത്. സഹനങ്ങള്‍ക്ക് നടുവിലും ക്രിസ്തു പൌരോഹിത്യം സ്ഥാപിച്ച അനുസ്മരണ ദിനമായ പെസഹ ദിനത്തില്‍ തന്നെ പൌരോഹിത്യം സ്വീകരിക്കുവാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫാ. ലിവിനിയൂസ്. വൈദികന് അഭിനന്ദനമറിയിച്ചുകൊണ്ടു നിരവധി കമന്റുകളാണ് റോമ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക