India - 2024
സിഎംസി പാലാ പ്രോവിൻസിൽ കോവിഡ് ബാധയെന്ന് വ്യാജ പ്രചരണം
പ്രവാചക ശബ്ദം 06-04-2021 - Tuesday
സിഎംസി പാലാ പ്രോവിൻസിൽ എൺപതോളം സന്യാസിനികൾക്ക് കോവിഡ് ബാധയെന്ന് വ്യാജ പ്രചരണം. സന്യാസിനികൾക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചുവെന്നും കോൺവെന്റ് ഇപ്പോൾ സീൽ ചെയ്തിരിക്കുകയാണെന്നുമാണ് വ്യാജ പ്രചരണം നടക്കുന്നത്. എന്നാൽ ഇത് തികച്ചും വ്യാജ പ്രചരണമാണെന്ന് സിഎംസി പാലാ പ്രൊവിൻസിലെ പിആർഒ വ്യക്തമാക്കി.
പ്രോവിൻസിൽ 80 പേർക്ക് കോവിഡ് ബാധിച്ചിട്ടില്ല, ആരോഗ്യപ്രവർത്തകർ കോൺവെൻ്റുകൾ സീൽ ചെയ്തിട്ടുമില്ല. സത്യം മനസിലാക്കാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ തങ്ങൾക്ക് ഏറെ വിഷമമുണ്ടെന്നും സിഎംസി സമൂഹം പ്രസ്താവനയിൽ കുറിച്ചു.