Seasonal Reflections - 2024

യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്നു നമുക്ക് ഒഴിഞ്ഞു മാറാനാകുമോ?

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 18-04-2021 - Sunday

വിശുദ്ധ മഗ്ദലിനേ സോഫി ബരാത്ത് ഫ്രാൻസിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്യാസിനിയാണ്. ഈശോയുടെ തിരുഹൃദയത്തിൻ്റെ സന്യാസിനിമാർ എന്ന സന്യാസസഭ 1800 ൽ മഗ്ദലിനേ സ്ഥാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടു പ്രത്യേക ഭക്തി പുലർത്തിയിരുന്ന അവൾ തൻ്റെ സഹോദരിമാരോട് ഇപ്രകാരം പറയുമായിരുന്നു:

“എല്ലാറ്റിനുമുപരിയായി നമുക്ക് ഈശോയെ സ്നേഹിക്കാം, മറിയത്തെ നമ്മുടെ അമ്മയായി സ്നേഹിക്കാം; എന്നാൽ, ഈശോയോടും മറിയത്തോടും ഏറ്റവും അടുപ്പമുണ്ടായിരുന്ന യൗസേപ്പിതാവിനെ സ്‌നേഹിക്കുന്നതിൽ നിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞു മാറാനാകും? അവന്റെ സദ്‌ഗുണങ്ങൾ‌ അനുകരിക്കുന്നതിനേക്കാൾ‌ അവനെ നമുക്കു എങ്ങനെ ബഹുമാനിക്കാൻ‌ കഴിയും? തന്റെ ദൈനംദിന അധ്വാനത്തിനിടയിലും ഈശോയെ ആരാധിക്കുക. അവനെക്കുറിച്ച് ചിന്തിക്കുകയും , പഠിക്കുകയും ചെയ്ത യൗസേപ്പാണ് നമ്മുടെ മാതൃക, അവനെ അനുകരിക്കുക."

ഈശോയെയും മറിയത്തെയും ഏറ്റവും കൂടുതൽ സ്നേഹിക്കുവാനും അടുത്തു ശുശ്രൂഷിക്കുവാനും ഭാഗ്യ ലഭിച്ച മനുഷ്യനാണ് യൗസേപ്പിതാവ്. തൻ്റെ വളർത്തു പിതാവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ ഈശോയും അനുഗ്രഹിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട. ഈശോയെയും മറിയത്തെയും സ്നേഹിക്കുന്നവർക്ക് യൗസേപ്പിതാവിനെ സ്നേഹിക്കാതിരിക്കാൻ ആവില്ല.

More Archives >>

Page 1 of 13