Question And Answer - 2024

മരിച്ചവരുടെ ആത്മാക്കൾ ചിരിക്കുമോ, കരയുമോ?

പ്രവാചക ശബ്ദം 03-11-2022 - Thursday

ചിരി എന്നു പറയുന്നത് മുഖം കൊണ്ട് നമ്മൾ പ്രകടിപ്പിക്കുന്ന ഒരു വികാരമാണ്. കരയുക എന്നു പറഞ്ഞാൽ കണ്ണുകൾ കണ്ണുനീർ ഇതെല്ലാം ഉണ്ട്. ആത്മാവ് അരൂപിയാകയാൽ കണ്ണുനീരും മുഖവുമില്ല. അതിനാൽ അവ ചിരി, കരച്ചിൽ തുടങ്ങിയ ഭൗതികവികാരങ്ങൾ പ്രകടിപ്പിക്കാറില്ല. എന്നാൽ, ആന്തരികമായ അതായത് സങ്കടം സന്തോഷം തുടങ്ങിയ വികാരങ്ങൾ ആത്മാവിന് അനുഭവി ക്കാൻ സാധിക്കും എന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. ഇതിനെപ്പറ്റി തിരുസഭയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പറഞ്ഞുതരുന്നുണ്ട്.

പ്രൊട്ടസ്റ്റന്റ് സഭാതലവനായ മാർട്ടിൻ ലൂഥറിന്റെ വ്യാഖ്യാനം മരണശേഷം ആത്മാക്കൾ കുഴിമാടത്തിൽ അബോധാവസ്ഥയിൽ കഴിയുകയാണെന്നാണ്. എന്നാൽ, മറ്റൊരു പ്രൊട്ടസ്റ്റന്റ് ആചാര്യൻ ജോൺ കാൽവിന്റെ അഭിപ്രായത്തിൽ അവർ അബോധാവസ്ഥയിലല്ല പൂർണ ബോധാവസ്ഥയിലാണെന്നും അവർക്ക് കരയാനും ചിരിക്കാനും കഴിയുന്ന അവസ്ഥയിലുമാണ്. എന്നാൽ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ആത്മാക്കൾ തനതുവിധിയിലൂടെ സ്വർഗത്തിലോ നര കത്തിലോ ശുദ്ധീകരണസ്ഥലത്തോ എത്തിച്ചേരുന്നു. സ്വർഗത്തിലാ യിരിക്കുന്ന ആത്മാക്കൾക്ക് ദൈവത്തെ മുഖാമുഖം കാണുന്നതിന്റെ ആനന്ദം അനുഭവിക്കാൻ കഴിയുന്നു. അവരുടെ ജീവിതത്തിലെ ആന ദത്തിന്റെ ഏക ഉറവിടം ദൈവമാണ് എന്ന അനുഭവം അവർക്ക് ലഭിക്കും.

ഭൂമിയിലെ മനുഷ്യരുടെ ഏതെങ്കിലും അവസ്ഥകൾ കണ്ട് അവർ ഇവിടെ കരഞ്ഞുകൊണ്ടിരിക്കുന്നെന്നോ നമ്മുടെ കൂടെ ചിരിച്ചുടെ കൊണ്ടിരിക്കുന്നെന്നോ ഉള്ള അർത്ഥത്തിലല്ല ആനന്ദത്തെ മനസിലാക്കേണ്ടത്. മറിച്ച് ദൈവത്തെ മുഖാമുഖം കാണുന്നതിന്റെ ആനന്തത്തി ലാണ് സ്വർഗവാസികൾ, അതെസമയം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളാകട്ടെ തങ്ങളുടെ വിശുദ്ധീകരണത്തിനുവേണ്ടി തങ്ങള നുഭവിക്കേണ്ടിവരുന്ന സഹനങ്ങളോർത്ത് ദുഃഖാവസ്ഥയിലാണ്.

ദൈവത്തെ കാണാൻ കഴിയാത്തതിന്റെ ദുഃഖം അവരുടെ മനസിലുണ്ട്. എന്നാൽ, നരകവാസികളാകട്ടെ തങ്ങളുടെ ജീവിതം പാഴാക്കിയല്ലോ എന്നും ഇനിയൊരിക്കലും ദൈവത്തെ കാണാനോ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനോ ഉള്ള അവസരം തങ്ങൾക്കില്ലല്ലോ എന്ന നിരാശയുമാണ് നരകവാസികളെ ഭരിക്കുന്നത് എന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ആത്മാക്കൾക്ക് ഇത്തരത്തിലുള്ള ആന്തരിക അനുഭവങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായിട്ടും ഉണ്ട്. എന്നാൽ ആത്മാക്കൾ ചിരിക്കാറോ കരയാറോ ഇല്ല. അത് നമ്മൾ പറയുന്ന ഭൂത, പ്രത, യക്ഷികളാണ് പൊട്ടിച്ചിരിക്കുക ആർത്തട്ടഹസിക്കുക തുടങ്ങിയ പല പ്രക്രിയകളും ചെയ്യുന്നത്. സിനിമകളിൽ നമ്മൾ കേട്ടിട്ടുള്ളതുകൊണ്ടാണ് അപ്രകാരം ഒരു ചോദ്യം പലപ്പോഴും ഉയരാൻ കാരണം.

കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍ ‍


Related Articles »