Seasonal Reflections - 2024

ജോസഫ്: ചെറിയ - വലിയ കാര്യങ്ങളുടെ വിശ്വസ്തൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 07-07-2021 - Wednesday

നിഴലുപോലെ ദൈവഹിതത്തെ അനുയാത്ര ചെയ്ത യൗസേപ്പിതാവിനു ചേർന്ന ഏറ്റവും നല്ല സംബോധന വിശ്വസ്തൻ എന്നതായിരിക്കും. ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും വിശ്വസ്തനായവൻ സ്വർഗ്ഗത്തിൻ്റെ വിശ്വസ്തനായതിൽ തെല്ലും അതിശോക്തിയുടെ കാര്യമില്ല. ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. (ലൂക്കാ 16 : 10) എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിൻ്റെ കടമകളിൽ ചെറുതും വലുതുമായ കാര്യങ്ങൾ അടങ്ങിയിരുന്നു അവയോടെല്ലാം വിശ്വസ്തമായ നിലപാടായിരുന്നു യൗസേപ്പിതാവിന്.

ചെറിയവരെയും വലിയവരെയും അളന്നുനോക്കി പ്രവർത്തിക്കുന്ന രീതി ശാസ്ത്രം ജോസഫ് ചൈതന്യത്തിനു ചേർന്നതല്ല. ചെറുതും വലുതുമായ കാര്യങ്ങളിൽ വ്യക്തി വലിപ്പം നോക്കാതെ പ്രവർത്തിക്കാൻ യൗസേപ്പിതാവു സഹായിക്കട്ടെ. നമുക്കു കവചവും പരിചയും തീർക്കുന്ന ദൈവത്തിൻ്റെ വിശ്വസ്തയിൽ നിന്നു ശക്തി സംഭരിക്കാൻ യൗസേപ്പിതാവു വഴിതെളിക്കട്ടെ.

More Archives >>

Page 1 of 21