Seasonal Reflections - 2024

ജോസഫ്: ദൈവീക സന്തോഷം പങ്കുവച്ചവൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 02-07-2021 - Friday

ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിന്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യന്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായി ഗണിക്കുന്നു.

നമ്മുടെ സന്തോഷം, ദൈവത്തിന്റെ സന്തോവും അവന്റെ പരിധിയില്ലാത്ത സാതന്ത്ര്യത്തിന്റെ പൂർണ്ണതയും അവന്റെ സ്നേഹത്തിന്റെ പൂർണ്ണതയും പങ്കുവയ്ക്കുന്നതിലടങ്ങിയിരിക്കുന്നു. എന്നു മെർട്ടൺ ദ സെവൻ സ്റ്റോറി മൗണ്ടനിൽ കുറിക്കുന്നു. ദൈവത്തിന്റെ സന്തോഷവും അവന്റെ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയും അവന്റെ സ്നേഹത്തിന്റെ പൂർണ്ണതയും അക്ഷരാർത്ഥത്തിൽ പങ്കുവച്ചാണ് യൗസേപ്പിതാവ് ജിവിതത്തിൽ സന്തോഷം കണ്ടെത്തിയത്.

ദൈവത്തിൽ സന്തോഷം കണ്ടെത്തിയതിനാൽ മാനുഷിക വേദനകളോ, ത്യാഗങ്ങളോ, പരിത്യാഗങ്ങളോ യൗസേപ്പിതാവിനെ ദു:ഖിതനാക്കുകയോ നിരാശയിലേക്കു വീഴ്ത്തുകയോ ചെയ്തില്ല. ദൈവപിതാവിന്റെയും ദൈവപുത്രന്റെയും ദൈവാത്മാവിന്റെയും ദൈവമാതാവിന്റെയും സന്തോഷം യൗസേപ്പിതാവ് തന്റെ ജീവിത ഭാഗമാക്കി മാറ്റിയിരുന്നു. അതു തന്നെയായിരുന്നു നസറത്തിലെ ആ മരപ്പണിക്കാരന്റെ ശ്രേഷ്ഠതയും. ദൈവത്തിന്റെ സന്തോഷം ഒരുവൻ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ അവൻ അനുഭവിക്കുന്ന സന്തോഷമാണ് യഥാർത്ഥമായ ആത്മീയ സന്തോഷം അതിനു മാത്രമേ ജീവിതത്തിനു സംതൃപ്തി പകരാനാവു.

More Archives >>

Page 1 of 21