Meditation. - June 2024

വിശുദ്ധ ബലിയ്ക്കു മുന്‍പ് ആത്മശോധനക്ക് വിധേയമാക്കുക.

സ്വന്തം ലേഖകന്‍ 13-06-2021 - Sunday

''ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ'' (1 കോറിന്തോസ് 11:28).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 13

വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഞാന്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു; ക്രിസ്തു എന്നേയും സ്വീകരിക്കുന്നു. ഞാനായിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്വീകരിക്കുവാനും, എന്നെ അംഗീകരിക്കുവാനും യേശുവിന് കഴിയുമോ? ഇവിടെ ഞാന്‍ ഉത്തരം പറയണം. എന്നെ ആത്മശോധനക്കായി വിധേയമാക്കണം. ഓരോ വ്യക്തിയും അവനെത്തന്നെ പരിശോധിക്കണം. ചിലപ്പോഴെങ്കിലും ഈ ചോദ്യത്തില്‍ നിന്നും ഒളിച്ചോടുവാനോ, പിന്‍തിരിയുവാനോ നാം ശ്രമിച്ചെന്ന് വന്നേക്കാം. 'ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ'യെന്ന യേശുവിന്റെ വാക്കുകള്‍ ഇവിടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ ഈ വാക്കുകള്‍ക്ക് കീഴ്പ്പെടുന്നതാകണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 14.4.62).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »