Life In Christ - 2024

കോവിഡ് പോരാട്ടത്തിനിടെ വിയറ്റ്നാമിലെ വിൻ രൂപതയില്‍ പൗരോഹിത്യ വസന്തം: 34 ഡീക്കന്‍മാര്‍ വൈദികരായി

പ്രവാചകശബ്ദം 28-07-2021 - Wednesday

വിൻ: കോവിഡ് 19 മഹാമാരിയ്ക്കെതിരെ വിയറ്റ്നാം പോരാടുമ്പോൾ, വിൻ രൂപതയില്‍ പൗരോഹിത്യ വസന്തം. കഴിഞ്ഞ ദിവസം വിൻ രൂപതാധ്യക്ഷൻ ബിഷപ്പ് അൽഫോൻസോ ന്യൂയെൻ ഹു ലോംഗിന്റെ കാർമികത്വത്തില്‍ നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ 34 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇത് വളരെ ആനന്ദകരമായ ദിവസമാണെന്നും സുവിശേഷം പ്രഖ്യാപിക്കാനും സാക്ഷ്യം വഹിക്കാനും കർത്താവ് ഇവരെ പ്രത്യേകമായി വിളിച്ചിരിക്കുന്നുവെന്നും ബിഷപ്പ് അൽഫോൻസോ ന്യൂയെൻ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ദുരിതങ്ങൾ അനുഭവിക്കുന്ന ഈ നിമിഷത്തിൽ വളരെ സന്തോഷത്തോടെയാണ് പൗരോഹിത്യ വിളിയെ നോക്കി കാണുന്നതെന്നും കോവിഡ് 19 പ്രോട്ടോക്കോളുകളെ തുടര്‍ന്നു ചുരുക്കം പേര്‍ക്ക് മാത്രമേ തിരുകര്‍മ്മത്തില്‍ പങ്കുചേരുവാന്‍ കഴിഞ്ഞുള്ളുവെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വൈദിക ക്ഷാമം മൂലം വെല്ലുവിളി നേരിടുന്ന ഇതര രൂപതകളിലേക്കുകൂടി നവവൈദികരെ അയക്കുമെന്ന് ബിഷപ്പ് സന്ദേശത്തില്‍ പ്രഖ്യാപിച്ചു. രൂപതയ്ക്ക് ലഭിച്ച ഈ വിലയേറിയ സമ്മാനം വൈദികരെ ആവശ്യമുള്ള സ്ഥലങ്ങളുമായി പങ്കിടുന്നതിൽ അതിയായി സന്തോഷിക്കുന്നുവെന്നും ക്രിസ്തുവിന്റെ സദ്വാർത്ത അനേകരിലേക്ക് പങ്കുവെയ്ക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 1,17,000 പേര്‍ക്കാണ് രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 524 പേര്‍ മരണമടഞ്ഞു. കോവിഡ് പോരാട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി വിയറ്റ്നാമിലെ കത്തോലിക്ക സഭാനേതൃത്വം സജീവമാണ്. ഇതിനിടെയാണ് സഭയ്ക്കു ഉണര്‍വ് പകര്‍ന്നു കൂട്ടതിരുപ്പട്ട സ്വീകരണം നടന്നിരിക്കുന്നത്. വിയറ്റ്നാമിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍. എഴുപതു ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »