News - 2026

പൗരോഹിത്യ വസന്തത്തിന് തയാറെടുപ്പുമായി വിയറ്റ്നാമിലെ സഭ

പ്രവാചകശബ്ദം 04-02-2026 - Wednesday

ഹ്യൂ: ആഗോള സഭയില്‍ ദൈവവിളികളുടെ എണ്ണത്തിൽ ഇടിവ് നേരിടുമ്പോൾ, പ്രതീക്ഷ പകര്‍ന്ന് വിയറ്റ്നാമിലെ സഭ. കഴിഞ്ഞ ജനുവരിയിൽ, വൈദിക പരിശീലനത്തിന്റെ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്ന 76 വൈദിക വിദ്യാര്‍ത്ഥികളാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. അഞ്ചു പേര്‍ രൂപതകളില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരുമാണ്. വിയറ്റ്നാമിനു ഏഷ്യൻ സഭയുടെ "ദൈവവിളി ഭണ്ഡാരം" എന്ന് വിശേഷണം നേരത്തെ മുതലുണ്ട്.

11 പ്രധാന സെമിനാരികളില്‍ നിന്നു ഓരോ വര്‍ഷവും നൂറുകണക്കിന് വൈദികരാണ് പുറത്തേക്ക് വരുന്നത്. ഏകദേശം 6,000 വൈദികരും 31,000 സന്യാസിമാരും രാജ്യത്തെ എഴുപത് ദശലക്ഷം കത്തോലിക്കര്‍ക്ക് ഇടയില്‍ സേവനം ചെയ്യുന്നു. വിയറ്റ്നാമീസ് ബിഷപ്പുമാർ 2026 “ഓരോ ക്രിസ്ത്യാനിയും ഒരു മിഷ്ണറി ശിഷ്യൻ” എന്ന പേരിലുള്ള വര്‍ഷമായാണ് ആചരിക്കുന്നത്. തിരുപ്പട്ടം സ്വീകരിക്കുന്നവരെ മംഗോളിയ, ലാവോസ്, കംബോഡിയ എന്നിവയുൾപ്പെടെ രാജ്യത്തെയോ വിദേശത്തെയോ മറ്റ് ദരിദ്ര പ്രദേശങ്ങളിലേക്ക് അയയ്ക്കുവാനും വിയറ്റ്നാമീസ് സഭ ശ്രദ്ധിക്കുന്നുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »