India - 2024

'ലത്തീന്‍ കത്തോലിക്കരെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി വേണം'

06-08-2021 - Friday

തിരുവനന്തപുരം: വര്‍ഗപരമായും പാരമ്പര്യപരമായും മത്സ്യബന്ധനം ഉപജീവനമാക്കിയിട്ടുള്ള കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയേയും സമീപിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഫാ. സ്റ്റീഫന്‍ എം. പുന്നയ്ക്കല്‍ വൈസ് പ്രസിഡന്റ് ഡെന്നി ആന്റണി, ജനറല്‍ സെക്രട്ടറിമാരായ ക്ലീറ്റസ് വെളിയില്‍, ടി.സി. പീറ്റര്‍ കുട്ടി എന്നിവര്‍ അറിയിച്ചു. ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷനും നിയമസഭയുടെ പിന്നോക്ക ക്ഷേമകാര്യ സമിതിക്കും പരാതി നല്‍കിയിട്ടുണ്ട്.


Related Articles »