Meditation. - June 2025

ഓരോ വിശുദ്ധ കുര്‍ബാനയും നമ്മോട് ആവശ്യപ്പെടുന്നത്..!

സ്വന്തം ലേഖകന്‍ 17-06-2016 - Friday

"അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സ ന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെ യോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ് വിളിച്ചിരിക്കുന്നത്" (1 കോറിന്തോസ് 7:15).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 18

വിശുദ്ധ കുര്‍ബാനയിലൂടെ നമ്മളിലേക്ക് എഴുന്നള്ളി വരുന്ന ക്രിസ്തു നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും നമ്മുടെ മനോഭാവങ്ങളിലേക്കും സമാധാനം പ്രദാനം ചെയ്യുന്നു. കൂടാതെ അവിടുത്തെ നിറ സാന്നിധ്യം എല്ലാവിധ ഉള്‍ക്കണ്ഠകളേയും ഭയങ്ങളേയും തരണം ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. സഭയുടെ ഐക്യം പുതുക്കിക്കൊണ്ടും സമാധാനവും പരസ്പര ധാരണയും പരിപോഷിപ്പിച്ചു കൊണ്ടും, വിശുദ്ധ കുര്‍ബ്ബാന സഹകരണത്തിന്റെ ചൈതന്യവും ക്രൈസ്തവ സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയുമിടയില്‍ നിലനിര്‍ത്തുന്നു.

മനുഷ്യ ഹൃദയങ്ങളിലേക്ക് അവന്‍ അയയ്ക്കുന്ന അളവറ്റ സ്‌നേഹം മുഖാന്തരം, ഓരോരുത്തരോടും ഊഷ്മളവും ക്രിയാത്മകവുമായ ബന്ധം വളര്‍ത്തിയെടുക്കാനും, ലോകമാസകലം സമാധാനം പരത്തുവാനായി അക്ഷീണ പരിശ്രമം നടത്തണമെന്നുമാണ് ക്രിസ്തു ഓരോ വിശുദ്ധ കുര്‍ബ്ബാനയിലൂടെയും വിശ്വാസികളോട് ആവശ്യപ്പെടുന്നത്. മനുഷ്യ ഹൃദയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഊട്ടി വളര്‍ത്തുന്ന സ്‌നേഹം, സമൂഹത്തിന്റെ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ക്രിസ്ത്യാനികളെ മുന്നോട്ടു നയിപ്പിക്കുകയാണ്. ആരൊക്കെ വിശുദ്ധ കുര്‍ബാനയുടെ സ്‌നേഹത്തില്‍ ജീവിക്കുന്നുവോ അവര്‍ക്ക്, കലഹങ്ങള്‍ പരിഹരിക്കുവാനും, സാമൂഹ്യനീതി സ്ഥാപിക്കുവാനുമുള്ള കൃപ ഉണ്ടായിരിക്കും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »