Seasonal Reflections - 2024

ജോസഫ്: സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 10-09-2021 - Friday

സെപ്റ്റംബർ അഞ്ചാം തീയതി വാഴ്ത്തപ്പെട്ട ജീൻ ജോസഫ് ലറ്റാസ്റ്റേയുടെ തിരുനാൾ ആയിരുന്നു. വിശുദ്ധ യൗസേപ്പിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഒൻപതാം പീയൂസ് മാർപാപ്പക്കു കത്തെഴുതുകയും അതിനായി നിരന്തരം ത്യാഗം ചെയ്യുകയും ചെയ്ത

ഡോമിനിക്കൻ സഭാംഗമായിരുന്നു ജീനച്ചൻ. അദ്ദേഹത്തിന്റെ യൗസേപ്പിതാവിനെകുറിച്ചുള്ള ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ഇതിവൃത്തം.

"യൗസേപ്പിതാവ് യഥാർത്ഥത്തിൽ എന്താണ് ചെയ്തത്? അവൻ സ്നേഹിച്ചു. അവൻ ചെയ്തതെല്ലാം സ്നേഹമായിരുന്നു , അവന്റെ മഹത്വത്തിന് ഇത് മതിയായിരുന്നു. അവൻ ദൈവത്തെ പരിധികളില്ലാതെ സ്നേഹിച്ചു. അതായിരുന്നു അവനു പ്രാധാന്യം; അതായിരുന്നു ഭൂമിയിലെ അവന്റെ ജീവിതം. നിത്യതയിൽ അവന്റെ മഹത്വം കാണുക! മടികൂടാതെ അവന്റെ അടുത്തേക്ക് പോവുക. അവൻ സ്വർഗ്ഗത്തിൽ സർവ്വശക്തനാണ്. ഏറ്റവും സ്നേഹവും ദയയുള്ള ഹൃദയങ്ങളായ ഈശോയുടെയും മറിയത്തിൻ്റെ ഹൃദയങ്ങളോട് അവൻ ഐക്യത്തിലായിരുന്നതിനാൽ അവൻ്റെ നന്മയെ നമ്മൾ സംശയിക്കേണ്ടതില്ല!"

ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ട് സ്വർഗ്ഗത്തിൽ സർവ്വശക്തനായി തീർന്ന വ്യക്തിയാണ് ഈശോയുടെ വളർത്തു പിതാവ്.ആ പിതാവിനെ അനുകരിച്ച് നമുക്കും സ്വർഗ്ഗരാജ്യം അവകാശമാക്കാം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »