Faith And Reason

അപൂര്‍വ്വതയ്ക്ക് വേദിയായി ഫിലിപ്പീന്‍സ് ദേവാലയം: ഒരേ ദിനത്തിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച് മൂന്നു സഹോദരങ്ങൾ

പ്രവാചകശബ്ദം 11-09-2021 - Saturday

മനില: മൂന്നു സഹോദരങ്ങൾ ഒരേ ദിനത്തിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച അപൂര്‍വ്വ ചടങ്ങിന് വേദിയായി ഫിലിപ്പീന്‍സിലെ സെന്റ് അഗസ്റ്റിൻ കത്തീഡ്രല്‍. കഗായാൻ ഡി ഒറോ അതിരൂപതാംഗങ്ങളായ ഡീക്കന്മാരായ ജെസേ ജെയിംസ് ഒലയ്‌വർ അവനീഡോ, ജെസ്റ്റോണി ഒലയ്‌വർ അവനീഡോ, ജെർസൺ റെയ് ഒലയ്‌വർ അവനീഡോ എന്നിവരാണ് പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ദിനമായ സെപ്തംബർ എട്ടിന്ഒരുമിച്ച് തിരുപ്പട്ടം സ്വീകരിച്ചത്. ‘കോൺഗ്രിഗേഷൻ ഓഫ് സേക്രട്ട് സ്റ്റിഗ്മാറ്റ’ സന്യാസ സഭയ്ക്കുവേണ്ടിയാണ് എല്ലാവരും പൗരോഹിത്യം സ്വീകരിച്ചത്. തിരുകര്‍മ്മങ്ങള്‍ക്ക് ആർച്ച്ബിഷപ്പ് ജോസ് കബന്തൻ മുഖ്യകാർമികത്വം വഹിച്ചു.

മൂന്ന് സഹോദരങ്ങൾക്ക് ഒരുമിച്ച് തിരുപ്പട്ടം നൽകുന്നത് തന്റെ ജീവിതത്തിൽ ഇതാദ്യമാണെന്നും 500-ാം പിറന്നാൾ ആഘോഷിക്കുന്ന ഫിലിപ്പീൻസിലെ സഭയ്ക്ക് ദൈവം നൽകിയ സമ്മാനമാണിതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. അഭിഷേകത്തിന്റെ കൃപയിലൂടെ, മനുഷ്യ സ്വഭാവത്തിന്റെ പ്രചോദനവും പരിശുദ്ധാത്മാവിന്റെ പ്രേരണയുമാണ് പുരോഹിതരെന്ന നിലയിൽ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മൂന്നു മക്കളുടെ പൌരോഹിത്യ തിരുപ്പട്ട സ്വീകരണത്തില്‍ പിതാവ് ഗല്ലാർഡോയും അമ്മ ബാർബറയും അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ഇവർക്ക് നാല് മക്കള്‍ കൂടിയുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »