Life In Christ - 2024
"തടവില്‍ കഴിയുമ്പോഴും ദൈവം എന്നോടൊപ്പം ഉണ്ടായിരുന്നു": സിസ്റ്റര്‍ ഗ്ലോറിയയുടെ ആദ്യ സന്ദേശം പുറത്ത്
പ്രവാചകശബ്ദം 19-10-2021 - Tuesday
മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നാലര വര്‍ഷത്തോളം ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിതയായ കൊളംബിയന്‍ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീയുടെ വികാര നിര്‍ഭരമായ സന്ദേശം പുറത്ത്. "എനിക്ക് ദൈവം തന്ന എല്ലാ നന്മകള്‍ക്കും ഞാന്‍ എങ്ങനെയാണ് പ്രതിഫലം കൊടുക്കുക?" എന്ന ചോദ്യത്തോടെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് പുറത്തുവന്ന സിസ്റ്റര്‍ ഗ്ലോറിയ സെസിലിയയുടെ മോചനത്തിനു ശേഷമുള്ള ആദ്യ സന്ദേശം ആരംഭിക്കുന്നത്. ഈ ദിവസം ദൈവത്തോട് തന്റെ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നു സിസ്റ്റര്‍ പറഞ്ഞു.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയ്ക്കും, ഇറ്റാലിയൻ സർക്കാരിനും, ഇറ്റാലിയൻ രഹസ്യാന്വേഷണ ഏജൻസികൾക്കും, മാലി അധികാരികൾക്കും, കർദ്ദിനാൾ സെർബോയ്ക്കും കൊളംബിയ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക്, കൊളംബിയൻ സർക്കാർ, ഇറ്റലിയിലെ കൊളംബിയൻ അംബാസഡർ, എപ്പിസ്കോപ്പൽ കോൺഫറൻസ്, മെത്രാന്മാര്‍, പുരോഹിതര്‍, ഇടവക കൂട്ടായ്മകള്‍, പ്രാർത്ഥനാ ഗ്രൂപ്പുകൾ തുടങ്ങി തന്റെ മോചനത്തില്‍ സഹായിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും സിസ്റ്റര്‍ ഗ്ലോറിയ നന്ദി അറിയിച്ചു. കൊളംബിയന്‍ പബ്ലിക് ഫോഴ്സിന്റെ പ്രത്യേക വിഭാഗമായ ഗൌളക്കും, കൊളംബിയന്‍ സൈന്യത്തിനും സിസ്റ്റര്‍ നന്ദി പറഞ്ഞു.
Primeras palabras de la religiosa colombiana Gloria Narváez tras su liberación en #Mali hace una semana.
— Eva Fernández (@evaenlaradio) October 17, 2021
Se encuentra todavía en #Roma a la espera de recuperarse antes de regresar a #Colombia
Agradece la ayuda de todos los que contribuyeron a su libertad. pic.twitter.com/yyGjHPjsHY
മാലി ആസ്ഥാനമായുള്ള അല്‍ക്വയ്ദ തീവ്രവാദി സംഘടനയുടെ വിഭാഗമായ സപ്പോര്‍ട്ട് ഫ്രണ്ട് ഫോര്‍ ഇസ്ലാം ആന്‍ഡ് മുസ്ലിംസ് (എസ്.ജി.ഐ.എം) സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് 2017 ഫെബ്രുവരി 7ന് മാലി-ബുര്‍ക്കിനാഫാസോ അതിര്‍ത്തിയിലെ കൗടിയാല സര്‍ക്കിളിലെ കാരന്‍ഗാസോയില്‍ വെച്ച് ഏതാണ്ട് 12 വര്‍ഷത്തോളം മാലിയില്‍ സേവനം ചെയ്തു വരികയായിരുന്ന സിസ്റ്റര്‍ ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്.
ചെറുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയേയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുവാന്‍ ഉദ്ദേശിച്ചതെങ്കിലും അവരെ രക്ഷിക്കുവാന്‍ സിസ്റ്റര്‍ ഗ്ലോറിയ ജീവന്‍ പണയംവെക്കാന്‍ സ്വയം സന്നദ്ധയാവുകയായിരുന്നു. മകള്‍ മോചിപ്പിക്കപ്പെടുന്നതും കാത്ത് കഴിഞ്ഞിരുന്ന സിസ്റ്റര്‍ ഗ്ലോറിയയുടെ അമ്മ അതിനുള്ള ഭാഗ്യം ലഭിക്കാതെ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് മോചിതയായ സിസ്റ്റര്‍ ഗ്ലോറിയ അടുത്ത ദിവസം തന്നെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക