News
ഡേവിസിന്റെ ചികിത്സയ്ക്കു ആവശ്യമായ തുക ലഭിച്ചു: ഇനി വേണ്ടത് പ്രാര്‍ത്ഥനാസഹായം
പ്രവാചകശബ്ദം 25-10-2021 - Monday
ചെറുപ്പം മുതലേ പ്രമേഹ രോഗബാധിതനായി നിരവധിയായ ക്ലേശങ്ങളിലൂടെ കടന്നുപോയി കൊണ്ടിരിന്ന എറണാകുളം കുത്തിയതോട് സ്വദേശിയായ ഡേവിസ് എന്ന യുവാവിനു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്ത ഈ ലിങ്കില്‍ കഴിഞ്ഞ വ്യാഴാഴ്ച (21/10/2021) പ്രസിദ്ധീകരിച്ചിരിന്നു. വൃക്ക തകരാറിലാകാതിരിക്കുവാന്‍ ഇന്‍സുലിന്‍ പമ്പും അനുബന്ധ ചികിത്സകളും അത്യാവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് നല്‍കിയ വാര്‍ത്തയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. കോവിഡിനിടെയുള്ള സാമ്പത്തിക ഞെരുക്കങ്ങളെ പോലും മറന്നു ഹൃദയം തുറന്നു സഹായിച്ച അനേകം ആളുകളുടെ സമയോചിത ഇടപെടല്‍ മൂലം ചികിത്സയ്ക്കു ആവശ്യമായ മുഴുവന്‍ തുകയും ലഭിച്ചിരിക്കുകയാണ്.
ഈ അവസരത്തില്‍ പ്രവാചകശബ്ദത്തിന്റെ ഓരോ വായനക്കാരോടും യേശു നാമത്തില്‍ നന്ദി പറയുന്നു. ചികിത്സയ്ക്കു ആവശ്യമായ തുക ഡേവീസിന് ലഭിച്ചതിനാല്‍ ഇനി പണം അയക്കേണ്ടതില്ല. അതേസമയം ആ സഹോദരന് പ്രാര്‍ത്ഥനസഹായം ആവശ്യമാണ്. സഹോദരന്റെ മുന്നോട്ടുള്ള ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള വലിയ കൃപയ്ക്കായി സര്‍വ്വശക്തനായ ദൈവത്തോട് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല" (മര്‍ക്കോസ് 9:41). സാമ്പത്തികമായും പ്രാര്‍ത്ഥന കൊണ്ടും പിന്തുണ നല്‍കി ഡേവിസിനെ ചേര്‍ത്തുപിടിച്ച എല്ലാ മാന്യവായനക്കാരോടും ഒരിക്കല്‍ കൂടി യേശു നാമത്തില്‍ നന്ദി പറയുന്നു.
ദൈവം നമ്മുടെ കുടുംബങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ടീം പ്രവാചകശബ്ദം