Seasonal Reflections - 2024

ജോസഫ്: ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 30-10-2021 - Saturday

ഓപ്പൂസ് ദേയിയുടെ സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവായായുടെ ഒരു നിരീക്ഷണണമാണ് ഇന്നത്തെ ജോസഫ് ചിന്ത. വിശുദ്ധ യൗസേപ്പിതാവിൻ്റെ ഉത്തമ പ്രേഷിതനായ വിശുദ്ധ ജോസ് മരിയ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "ഈ ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ പുരുഷ വിശുദ്ധൻ ഒരു ഡീക്കനോ ഒരു പുരോഹിതനോ ഒരു മെത്രാനോ ഒരു മാർപാപ്പയോ, ഒരു യോഗിയോ ഒരു സന്യാസിയോ അല്ല മറിച്ച് ഒരു ഭർത്താവും അപ്പനും തൊഴിലാളിയുമായിരുന്ന യൗസേപ്പിതാവായിരുന്നു".

ലോക ചരിത്രത്തിലെ ഏറ്റവു മഹാനായ പുരുഷ വിശുദ്ധൻ വലിയ പ്രഭാഷണങ്ങൾ നടത്തിയോ ബ്രഹത്ഗ്രന്ഥങ്ങൾ രചിച്ചോ അല്ല മഹാനായ വിശുദ്ധനായത്. ദൈവ സ്വരം ശ്രവിച്ച് തദാനുസാരം ജിവിതത്തെ ചിട്ടപ്പെടുത്തിയപ്പോഴാണ്. ദൈവീക പദ്ധതികളോടുള്ള നിസ്സീമമായ തുറവിയും അവ നിറവേറ്റുന്നതിനായി എന്തും സഹിക്കാൻ സന്നദ്ധനായതുമാണ് ആ ജീവിതത്തെ ഇത്രയും ശ്രേഷ്ഠമാക്കിയത്. വലിയ കാര്യങ്ങൾ ചെയ്യുന്നതിലല്ല, മറിച്ച് ദൈവം ഭരമേല്പിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തയോടെ ചെയ്യുന്നതിലാണ് വിശുദ്ധിയുടെ മഹിമ അടങ്ങിയിരിക്കുന്നതെന്ന് യൗസേപ്പിതാവു പഠിപ്പിക്കുന്നു.


Related Articles »