Youth Zone
വിശുദ്ധരുടെ വേഷമണിഞ്ഞ് കുരുന്നുകളുടെ പ്രദിക്ഷണം: പൈശാചികത നിറഞ്ഞ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് അര്‍ജന്റീനയില്‍ നിന്നും മറുപടി
പ്രവാചകശബ്ദം 04-11-2021 - Thursday
ബ്യൂണസ് അയേഴ്സ്: പൈശാചികത നിറഞ്ഞ വേഷവിധാനങ്ങളുമായുള്ള ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് മറുപടിയെന്നോണം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ സഗ്രാഡോ കൊറാസോണ്‍ ഡെ ജെസൂസ് ഡെ കാംബാസെറെസ് ഇടവകയിലെ കുട്ടികള്‍ നടത്തിയ ഹാലോവീന്‍ ദിനാചരണം ശ്രദ്ധേയമായി. തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളുമണിഞ്ഞുള്ള കുട്ടികളുടെ ഹാലോവീന്‍ പ്രദിക്ഷണം വില്ലാ ട്രാന്‍ക്വിലായിലെ ന്യൂസ്ട്രാ സെനോര ഡെ ലുജാന്‍ ആശ്രമം വരെ നീണ്ടു. ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യന്‍ വിനാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം കുട്ടികള്‍ തങ്ങള്‍ പ്രതിനിധീകരിച്ച വിശുദ്ധരെ കുറിച്ചുള്ള വിവരണങ്ങളും നല്‍കി.
ഈ വിശുദ്ധരെല്ലാം നന്മകള്‍ക്കനുസൃതമായി വീരോചിതമായി പ്രവര്‍ത്തിക്കുകയും, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ ദൈവമഹത്വത്തിനു സാക്ഷ്യം വഹിച്ചു ജീവിക്കുകയും ചെയ്തവരാണെന്നു കുട്ടികള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് ഫാ. ക്രിസ്റ്റ്യന്‍ പറഞ്ഞു. ഇന്ന്‍ അര്‍ജന്റീനയെ അര്‍ജന്റീന അല്ലാതാക്കിയവര്‍ക്കിടയില്‍ ഇവരേപ്പോലേയുള്ള മാതൃകകളേയാണ് നമുക്കാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധര്‍ക്ക് നമ്മളെ ആവശ്യമില്ല, മറിച്ച് നമുക്കാണ് വിശുദ്ധരുടെ ആവശ്യം’ എന്ന് പറഞ്ഞ ഫാ. ക്രിസ്റ്റ്യന്‍ നമ്മള്‍ സ്വന്തം അമ്മയോട് പറയുന്നത് പോലെ തന്നെയാണ് വിശുദ്ധരുടെ മാധ്യസ്ഥം അപേക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
“യേശുവിനെ പിന്തുടര്‍ന്നു കൊണ്ട് വിശുദ്ധനായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന പ്രമേയവുമായി നവംബര്‍ 1ന് ‘ബ്ലസ്സഡ് സാക്രമെന്റ് ആന്‍ഡ് ഔര്‍ ലേഡി ഓഫ് ദി വാലി’ കത്തീഡ്രലില്‍വെച്ച് നടന്ന ‘സകല വിശുദ്ധരുടേയും തിരുനാള്‍’ ആഘോഷത്തില്‍ നിരവധി കുട്ടികള്‍ പങ്കുചേര്‍ന്നു. തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളും, ചിത്രങ്ങളുമായെത്തിയ കുട്ടികള്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തിരിന്നു. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക