Seasonal Reflections - 2024
ജോസഫ്: മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഒരു മാർഗ്ഗരേഖ
പ്രവാചകശബ്ദം 06-11-2021 - Saturday
ഒക്ടോബർ മാസം പത്താം തീയതി വർഷം തോറും ലോകാരോഗ്യ സംഘടന ലോക മാനസികാരോഗ്യ ദിനമായി (World Mental Health Day) ആചരിക്കുന്നു. എല്ലാവർക്കും മാനസിക ആരോഗ്യ പരിചരണം : അതു നമുക്കൊരു യാഥാർത്ഥ്യമാക്കാം.(Mental health care for all: let’s make it a reality) എന്നതായിരുന്നു ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിൻ്റെ മുഖ്യവിഷയം. ലോകം മുഴുവൻ കോവിഡ് മഹാമാരിയെ കീഴ്പ്പെടുത്തുവാനായി ഒന്നിച്ചു പരിശ്രമിക്കുമ്പോൾ മാനസിക ആരോഗ്യ പരിചരണം അത്യന്ത്യം വിലപ്പെട്ടതാണ്. ആരോഗ്യമുള്ള മനസ്സുണ്ടായാലേ ജിവിതം സംതൃപ്തി നിറഞ്ഞതായി തീരുകയുള്ളു.
മാനുഷികമായി ചിന്തിച്ചാൽ ജീവിതത്തിൽ ഒരുപാടു തിക്താനുഭവങ്ങൾ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. മാനസിക സംഘർഷങ്ങൾ പരമ്പര പോലെ ആ പിതാവിനെ പിൻതുടർന്നെങ്കിലും സമചത്തതയോടും ശാന്തതയോടും കൂടി അതിനെയെല്ലാം യൗസേപ്പിതാവ് നേരിട്ടു. മാനസിക പിരിമുറുക്കങ്ങളോ തെറ്റിധാരണകളൊ സ്വന്തം ജീവിതത്തെ കാർന്നുതിന്നാൻ അവൻ അനുവദിച്ചില്ല. അതിനു കാരണം ദൃഢമായ ദൈവാശ്രയ ബോധവും അചഞ്ചലമായ ദൈവന്മോമുഖതയും ആയിരുന്നു.
നമ്മുടെ മനസ്സ് ദുര്‍ബ്ബലമാകുന്നത് ആവശ്യമില്ലാത്ത ആധിയും സംശയങ്ങളും ചിന്തകളും കൊണ്ടാണ്. ദൈവാശ്രയ ബോധമുണ്ടെങ്കിൽ ജീവിതത്തിൽ എപ്പോഴും പോസറ്റീവ് മനോഭാവം പുലർത്താനും ആധിരഹിത ജീവിതം (stress free life ) കെട്ടിപ്പടുക്കാനും സാധിക്കുമെന്നു യൗസേപ്പിതാവിൻ്റെ ജീവിതം പഠിപ്പിക്കുന്നു.