News - 2024

ശരിയത്ത് ഭേദഗതി: മലേഷ്യന്‍ സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് വിലക്ക്

പ്രവാചകശബ്ദം 09-11-2021 - Tuesday

കേളന്റാന്‍: തെക്കു കിഴക്കേ ഏഷ്യന്‍ രാഷ്ട്രമായ മലേഷ്യയിലെ വടക്ക് - കിഴക്കന്‍ സംസ്ഥാനമായ കേളന്റാന്‍ തങ്ങളുടെ നിലവിലെ ക്രിമിനല്‍ കോഡ് ശരിയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭേദഗതി ചെയ്തു. ഇസ്ലാം ഒഴികേയുള്ള മതങ്ങളിലേക്കുള്ള മതപരിവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പെടെ ഇരുപത്തിനാലോളം ഭേദഗതികളാണ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. 2019-ല്‍ നടത്തിയ ദി കേളന്റാന്‍ സ്യാരിയ ക്രിമിനല്‍ കോഡ് (I) നവംബര്‍ 1 മുതലാണ്‌ പ്രാബല്യത്തില്‍ വന്നത്. ഇസ്ലാമിലേക്കൊഴികെയുള്ള മതപരിവര്‍ത്തനം, ഇസ്ലാമിക പ്രബോധനങ്ങളുടെ വളച്ചൊടിക്കല്‍, റമദാന്‍ മാസത്തെ ബഹുമാനിക്കാതിരിക്കുന്നത് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഉള്ളത്.

നിരോധിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മൂന്ന്‍ വര്‍ഷം വരെ തടവോ, 5,000 മലേഷ്യന്‍ റിന്‍ഗിറ്റ് (USD 1,202) വരെ പിഴയോ, ചൂരല്‍ കൊണ്ട് ശിക്ഷയായി ലഭിക്കാവുന്നതാണ്. 1993-ലെ സ്യാരിയ ക്രിമിനല്‍ കോഡ് (II), നിലവിലിരുന്ന ക്രിമിനില്‍ കോഡും അടിസ്ഥാനമാക്കിയാണ് 2019-ലെ സ്യാരിയ ക്രിമിനല്‍ കോഡ് (I) ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ സുല്‍ത്താന്‍ മുഹമ്മദ്‌ V ഈ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി. നിയമ ഭേദഗതി ശരിയത്ത് നിയമങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല തെക്കുകിഴക്കേ ഏഷ്യയിലെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കും ഇത് മാതൃകയക്കാവുന്നതാണെന്നു ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഒരു പരിപാടിക്കിടെ കേളന്റാന്‍ മുഖ്യമന്ത്രി അഹമദ് യാക്കോബ് പറഞ്ഞിരിന്നു.

ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുവാന്‍ ഇരിക്കുന്ന നിരവധി ഇസ്ലാം മതസ്ഥര്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ ഭേദഗതി. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ കത്തോലിക്കരും, മെത്തഡിസ്റ്റുകളും ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നു മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. മുസ്ലീങ്ങളുമായി സുവിശേഷം പങ്കുവെക്കുന്നതിന് പോലും നിരോധനമുണ്ട്. പുതിയ നിയമഭേദഗതി അസഹിഷ്ണുതയുള്ള ഒരു സമൂഹത്തെ നിര്‍മ്മിക്കുവാനാണ് സഹായിക്കുകയെന്നു അമേരിക്ക ആസ്ഥാനമായുള്ള മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ പത്തു ശതമാനത്തിലും താഴെയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »