News - 2025
തീവ്രവാദികളുടെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയ നർവേസ് ഒടുവില്‍ ജന്മനാട്ടില്‍
പ്രവാചകശബ്ദം 18-11-2021 - Thursday
ബൊഗോട്ട: മാലിയിൽ നിന്ന് ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോകുകയും കഴിഞ്ഞ മാസം മോചിതയാകുകയും ചെയ്ത സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നർവേസ് ഒടുവില്‍ ജന്മനാടായ കൊളംബിയയില്‍ തിരിച്ചെത്തി. നവംബർ 16 ചൊവ്വാഴ്ച ബൊഗോട്ടയിലെ എൽ ഡൊറാഡോ എയർപോർട്ടിൽ, എത്തിചേര്‍ന്ന സിസ്റ്റർ നർവേസിനെ വലിയ ആഹ്ലാദത്തോടെയാണ്
മരിയ ഇൻമാകുലഡയിലെ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സും യൂണിഫൈഡ് ആക്ഷൻ ഗ്രൂപ്പ് ഫോർ പേഴ്‌സണൽ ഫ്രീഡം (GAULA) അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചത്. തനിക്ക് ശക്തി നൽകിയതിന് ദൈവത്തിനും മാധ്യസ്ഥം യാചിച്ച കന്യാമറിയത്തിനും തന്റെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും നന്ദി പറയുകയാണെന്ന് സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Primeras imágenes del arribo de la hermana Gloria Cecilia Narváez a Colombia. #gloriacecilianarvaez #hermana #Colombia #NEWS #BreakingNews pic.twitter.com/WswPGVOENp
— Canal Cristovisión (@CRISTOVISION) November 17, 2021
മാലി ആസ്ഥാനമായുള്ള അല്‍ക്വയ്ദ തീവ്രവാദി സംഘടനയുടെ വിഭാഗമായ സപ്പോര്‍ട്ട് ഫ്രണ്ട് ഫോര്‍ ഇസ്ലാം ആന്‍ഡ് മുസ്ലിംസ് (എസ്.ജി.ഐ.എം) സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് 2017 ഫെബ്രുവരി 7ന് മാലി-ബുര്‍ക്കിനാഫാസോ അതിര്‍ത്തിയിലെ കൗടിയാല സര്‍ക്കിളിലെ കാരന്‍ഗാസോയില്‍വെച്ച് സിസ്റ്റര്‍ ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. 12 വര്‍ഷമായി മാലിയില്‍ സേവനം ചെയ്തു വരികയായിരിന്നു അവര്‍.
ചെറുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയേയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുവാന്‍ ഉദ്ദേശിച്ചതെങ്കിലും അവരെ രക്ഷിക്കുവാന്‍ സിസ്റ്റര്‍ ഗ്ലോറിയ ജീവന്‍ പണയംവെക്കാന്‍ സ്വയം സന്നദ്ധയാവുകയായിരുന്നു. 4 വർഷവും 8 മാസവും തീവ്രവാദികളുടെ തടങ്കലിലായിരിന്നു അവര്‍. മകള്‍ മോചിപ്പിക്കപ്പെടുന്നതും കാത്ത് കഴിഞ്ഞിരുന്ന സിസ്റ്റര്‍ ഗ്ലോറിയയുടെ അമ്മ അതിനുള്ള ഭാഗ്യം ലഭിക്കാതെ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് മോചിതയായ സിസ്റ്റര്‍ ഗ്ലോറിയ അടുത്ത ദിവസം തന്നെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ കണ്ടിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക