India - 2025

കുര്‍ബാന ഏകീകരണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

പ്രവാചകശബ്ദം 27-11-2021 - Saturday

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഇടക്കാല ഹര്‍ജികള്‍ തള്ളി. ഹര്‍ജിക്കാരോട് കോടതിച്ചെലവ് കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു. അല്മായരും വൈദികരും ഉള്‍പ്പെടുന്ന സമിതികളില്‍ ചര്‍ച്ച ചെയ്യാതെ കുര്‍ബാന പരിഷ്കരണം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരായ ഒരുവിഭാഗം വിശ്വാസികളുടെ വാദം. വിശ്വാസികള്‍ക്ക് സിനഡ് തീരുമാനം ചോദ്യംചെയ്യാനാകില്ലെന്ന സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പൊതുതീരുമാനം ഒരിടത്ത് മാത്രമായി മാറ്റാനാകില്ലെന്ന താമരശേരി ബിഷപ്പിന്റെയും വാദം കണക്കിലെടുത്താണ് കോടതി ഹര്‍ജികള്‍ തള്ളിയത്.


Related Articles »