Purgatory to Heaven. - June 2025
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി മുഴുവന്‍ ഹൃദയത്തോടുകൂടി പ്രാര്‍ത്ഥിക്കുക
സ്വന്തം ലേഖകന്‍ 24-06-2024 - Monday
“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സ സന്ധിബന്ധങ്ങളിലും, മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും, നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4:12)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-24
1826-ല്‍ സ്ഥാപ്പിക്കപ്പെട്ട ‘സൊസൈറ്റി ഓഫ് ഔര്‍ ലേഡി ഓഫ് ദി സെനാക്കിള്‍’ എന്ന സന്യാസിനീ സഭയുടെ സ്ഥാപകയായ വിശുദ്ധയാണ് മേരി വിക്റ്റോയിര്‍ തെരേസ് കൌഡെര്‍ക്ക്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ തന്നെത്തന്നെ സമര്‍പ്പിച്ചു. വിശുദ്ധ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “അവര്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളും, ആരാധനകളും യാചനകളും ഭൂമിയില്‍ ഒരിക്കലും കേട്ടിട്ടില്ലാത്തവിധം ഒരേ സ്വരത്തില്‍ ചോല്ലുന്നതായി ഞാന്‍ കേട്ടു” അവരുടെ പ്രാര്‍ത്ഥനയിലെ സൗഹാര്‍ദ്ദവും, ബഹുമാനവും ദൈവത്തിന്റെ മഹിമയുടേയും, ആ ആത്മാക്കളുടെ വിശുദ്ധിയുടേയും അവ്യാചമായൊരു അനുഭൂതി അവളുടെ ആത്മാവില്‍ ഉളവാക്കി.
വിചിന്തനം:
വിശുദ്ധ തെരേസ് കൌഡെര്‍ക്കിനൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക: “പരിശുദ്ധ മാതാവിന്റെ നേത്രങ്ങളേ, ഞങ്ങളുടെ നേരെ തിരിയേണമേ, പരിശുദ്ധ മാതാവിന്റെ അധരങ്ങളേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, പരിശുദ്ധ മാതാവിന്റെ ഹൃദയമേ, എനിക്കായി യേശുവിനെ സ്നേഹിക്കണമേ.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക