India - 2024

സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയും: കത്തോലിക്ക കോണ്‍ഗ്രസ്

16-12-2021 - Thursday

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്പാ പ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന ഏകീകൃത കുര്‍ബാന ഉള്‍ക്കൊള്ളാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ പള്ളികളില്‍ കയറ്റില്ലെന്ന സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ സഭാ വിശ്വാസികള്‍ തിരിച്ചറിയണം. ഇതിനു നേതൃത്വം നല്‍കുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്തുനിന്നു സഭാധികാരികള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.

അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ട്രഷറര്‍ എസ്.ഐ. തോമസ്, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, മീഡിയ കോഓര്‍ഡിനേറ്റര്‍ ജോസ് ആന്റണി, വൈസ് പ്രസിഡന്റുമാരായ അഡ്വ. വര്‍ഗീസ് കോയിക്കര, ഡെന്നി തോമസ്, മേരി റാഫി, സെക്രട്ടറിമാരായ ജോണ്‍സണ്‍ പടയാട്ടില്‍, കുര്യാക്കോസ് കാട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »