Purgatory to Heaven. - June 2025

ദിവ്യകാരുണ്യം- മരണത്തിനുള്ള പ്രതിവിധി

സ്വന്തം ലേഖകന്‍ 30-06-2023 - Friday

“സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല” (യോഹന്നാന്‍ 6:53).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-30

തന്റെ അമൂല്യമായ പ്രാര്‍ത്ഥനകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് എത്തിക്കുവാനായി, കോര്‍ട്ടോണയിലെ വിശുദ്ധ മാര്‍ഗരറ്റ് പരിശുദ്ധ ദിവ്യകാരുണ്യത്തോടൊപ്പം അവ സമര്‍പ്പിക്കുക പതിവായിരുന്നു.

വിചിന്തനം:

“നീതി വസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള മഹത്തായ പ്രത്യാശയെ സംബന്ധിച്ചു വിശുദ്ധ കുര്‍ബാനയെക്കാള്‍ കൂടുതല്‍ ഉറപ്പുള്ള അച്ചാരമോ കൂടുതല്‍ വ്യക്തമായ അടയാളമോ ഇല്ല. ഈ രഹസ്യം ആഘോഷിക്കുന്ന ഓരോ പ്രാവശ്യവും നമ്മുടെ രക്ഷാകര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നു. അമര്‍ത്യതയുടെ ഔഷധവും മരിക്കാത്ത യേശുക്രിസ്തുവില്‍ നിത്യം ജീവിപ്പിക്കാനുള്ള മറുമരുന്നും ആയ ഏക അപ്പം നാം മുറിക്കുന്നു” (ccc 1405). നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആത്മാക്കള്‍ക്കായി ഒമ്പത് ദിവസം ദിവ്യകാരുണ്യത്തിന്റെ നൊവേന ചോല്ലുകയോ അല്ലെങ്കില്‍ അടുപ്പിച്ച് ഒമ്പത് ദിവസത്തേയോ വിശുദ്ധ കുര്‍ബ്ബാനകളിലോ, ഒമ്പത് ആഴ്ചത്തേ ഞായറാഴ്ച കുര്‍ബ്ബാനകളിലോ സംബന്ധിക്കുകയും ദിവ്യകാരുണ്യം ആ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »