News - 2025

യുക്രേനിയൻ വൈദികനെ റഷ്യൻ സൈന്യം കൊലപ്പെടുത്തി

പ്രവാചകശബ്ദം 01-03-2022 - Tuesday

മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യുക്രേനിയൻ ഓർത്തഡോക്സ് സഭാംഗവും, മിലിട്ടറി ചാപ്ലിനുമായിരുന്ന മാക്സിം കോസാക്കിൻ എന്ന വൈദികനെ റഷ്യൻ സൈന്യം കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ കീവിലൂടെ കാറിൽ സഞ്ചരിക്കവേയാണ് വൈദികനു നേരെ ആക്രമണം ഉണ്ടായത്. മൃതസംസ്കാര ശുശ്രൂഷകൾക്കായി ഭൗതിക ശരീരം വിട്ട് നൽകാനും റഷ്യൻ സൈന്യം തയ്യാറായില്ലായെന്നാണ് റിപ്പോര്‍ട്ട്.

ആൻഡ്രി സ്മിർനോവ് എന്ന ദൈവശാസ്ത്രജ്ഞനാണ് ദാരുണമായ സംഭവം പുറംലോകത്തെ അറിയിച്ചത്. 1979ൽ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ നോവോമോസ്കോവ്സ്കില്‍ ജനിച്ച മാക്സിം കോസാക്കിൻ കീവിലുളള ഓർത്തഡോക്സ് സഭയുടെ സെമിനാരിയിലാണ് വൈദിക പരിശീലനം പൂർത്തിയാക്കിയത്. 2000ൽ പൗരോഹിത്യം സ്വീകരിച്ചതിനുശേഷം അദ്ദേഹം റോസ്വാസീവിലുളള ദേവാലയത്തില്‍ സേവനം ചെയ്തിരുന്നു.


Related Articles »