Meditation. - July 2024

സൃഷ്ടികളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ 02-07-2016 - Saturday

''കടലിലെ മത്സ്യങ്ങളുടേയും ആകാശത്തിലെ പറവകളുടേയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടേയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ'' (ഉത്പത്തി 1:28).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 3

''സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?'' (ഉത്പത്തി 4:9) എന്ന എതിര്‍ ചോദ്യമുയര്‍ത്തി, തന്റെ ചുമതല തള്ളിക്കളയുന്ന കായേന്‍ എന്ന മനുഷ്യന്റെ പരിതാപകരമായ ചിത്രമാണ് ഈ വാക്യങ്ങള്‍ കൈമാറുന്നത്. അതേ സമയം പുതിയ നിയമത്തില്‍ സഹോദരന്റെ കാവല്‍ക്കാരനും, സൃഷ്ടിയുടെ സംരക്ഷകനുമെന്ന ഏല്പിക്കപ്പെട്ട ചുമതലയുള്ള മനുഷ്യവ്യക്തിയുടെ നല്ല ഗുണം സമരിയക്കാരന്റെ ഉപമയിലൂടെ അവിടുന്ന് കാണിച്ചുതരുന്നുണ്ട്. ഇക്കാല ഘട്ടങ്ങളില്‍ ''ഭൂമിയുടെ സംരക്ഷകരായിരിക്കുക'' എന്ന ആഹ്വാനം എല്ലായിടത്തും മുഴങ്ങി കേള്‍ക്കുന്നതായി എനിക്കു തോന്നുന്നു.

സാമൂഹ്യ, പാരിസ്ഥിതിക മേഖലകള്‍ അത്യധികം നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍, ഭൂമിയുടെ സംരക്ഷകര്‍ എന്ന തലത്തിലേക്ക് തിരിച്ചുവരുവാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ആ ലക്ഷ്യത്തിന് വേണ്ടി നമ്മുക്ക് ഒരൊത്തൊരുമ ഇല്ലായെന്നത് യാഥാര്‍ഥ്യമാണ്. ഓരോ പ്രകൃതിനാശത്തില്‍ നിന്നും നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? പ്രകൃതിയെ സംരക്ഷിക്കുവാനുള്ള ചുമതല ഏറ്റെടുക്കുവാന്‍ തക്കവണ്ണം ഈ പ്രശ്‌നങ്ങള്‍ ഭാവിതലമുറകള്‍ക്ക് നാം വേണ്ടവിധം ചൂണ്ടിക്കാണിക്കുന്നുണ്ടോ? ഭൂമിയുടെയും തന്റെ സഹജീവികളുടെയും സംരക്ഷകര്‍ നാം തന്നെയാണെന്ന ബോധ്യം ശരിയായി മനസ്സിലാക്കുവാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബെര്‍ഗ്, 26.6.88).


Related Articles »