News - 2025
യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന് പാപ്പയുടെ പ്രതിനിധി ഹംഗറിയില്‍
പ്രവാചകശബ്ദം 09-03-2022 - Wednesday
ബുഡാപെസ്റ്റ്: റഷ്യന്‍ അധിനിവേശ ആക്രമണത്തിനിടെ പലായനം ചെയ്ത യുക്രൈൻകാരായ അഭയാർത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്നു സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാലാധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി. ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി ഹംഗറിയില്‍ എത്തിചേര്‍ന്ന കർദ്ദിനാൾ മൈക്കിൾ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന അഭയാര്‍ത്ഥികളെ ആശ്വസിപ്പിച്ചു. പലായനം ചെയ്തു ഹംഗറിയില്‍ എത്തിയ കദനകഥ പലരും കര്‍ദ്ദിനാളിനോട് വിവരിച്ചു.
31 വയസ്സുള്ള ടാറ്റിയാന ക്രൈവി റിഹിനടുത്തുള്ള യുക്രേനിയൻ നാട്ടിൻപുറങ്ങളിൽ നിന്ന് ലിവിവിലേക്കും അവിടെ നിന്ന് ബുഡാപെസ്റ്റിലേക്കും ട്രെയിനിൽ പലായനം ചെയ്യുകയായിരിന്നു. നാല് ദിവസമായി ഉറങ്ങിയിട്ടില്ലായെന്ന് അവര്‍ വിവരിച്ചു. ഗ്രാമത്തിൽ ബോംബുകൾ വർഷിക്കാൻ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുന്‍പാണ് ഹംഗറിയിലെത്തിയത്. പതിറ്റാണ്ടുകളായി മാതാപിതാക്കളോടൊപ്പം വളർത്തിയിരുന്ന എല്ലാ കന്നുകാലികളെയും ഉപേക്ഷിക്കേണ്ടിവന്നുവെന്നും അവര്‍ കര്‍ദ്ദിനാളിനോട് പറഞ്ഞു.
തന്റെ യാത്ര സാന്നിദ്ധ്യത്തിൻറെയും കൂട്ടായ്മയുടെയും ഒരു പ്രവർത്തിയാണെന്നും ആ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കർദ്ദിനാൾ ചേർണി നേരത്തെ പറഞ്ഞു. യുക്രൈൻ കാൽവരിയുടെ ഒരു പ്രതീകമായി മാറിയെന്നും മനുഷ്യോചിതമല്ലാത്ത കാര്യങ്ങൾക്കായി നിരപരാധികളെ കുരുതികഴിക്കുകയാണെന്നും അക്രമത്തിനും വിദ്വേഷത്തിനും നാമോരോരുത്തരും എങ്ങനെയാണ് സംഭാവന ചെയ്യുന്നതെന്നതിനെക്കുറിച്ച് ആത്മശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക