Purgatory to Heaven. - July 2024
ആത്മാവിനെ ഉരുക്കി വാർക്കുന്ന പ്രകാശ രശ്മികൾ
സ്വന്തം ലേഖകന്‍ 04-07-2023 - Tuesday
“ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞതാണെങ്കില്‍, വിളക്ക് അതിന്റെ രശ്മികള്‍ കൊണ്ട് നിനക്ക് വെളിച്ചം തരുന്നത് പോലെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും” (ലൂക്കാ 11:36).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-4
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അനുഭവിക്കുന്ന വേദന എന്നത് ശുദ്ധീകരണത്തിന്റെ വേദനയാണ്. ജെനോവയിലെ കാതറീന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “ദൈവത്തിന്റെ സ്നേഹം ആത്മാവിനെ ഉരുക്കി വാർക്കുന്ന ചില പ്രകാശ രശ്മികളിലേക്ക് നയിക്കുന്നു. വെറും ശരീരത്തില്‍ മാത്രമല്ല ആത്മാവില്‍ വരെ തുളച്ചുകയറി തിന്മയുടെ കറകളെ ഉന്മൂലനം ചെയ്യുവാന്‍ തക്കവിധം ശക്തമായവയാണവ. രണ്ടു വിധത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്: അവ പാപകറകളെ ഉന്മൂലനം ചെയ്യുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആത്മാവ് പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ട് ദൈവത്തില്‍ ചേരുന്നത് വരെ ഈ പ്രക്രിയ തുടരുന്നു."
വിചിന്തനം:
നമ്മുടെ ആത്മീയശാന്തിക്ക് ശുദ്ധീകരണം ആവശ്യമാണ്. നാം ബന്ധപ്പെട്ടിരിക്കുന്നതും നമ്മുടെ ആത്മീയ ജീവിതത്തിനു ഹാനികരമാകാവുന്നതുമായ കാര്യങ്ങളെ ഒഴിവാക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക