Youth Zone - 2024
അനിശ്ചിതത്വത്തിന്റെ നാളുകളില്‍ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി റാലിയുമായി സ്പാനിഷ് യുവജനസംഘടന
പ്രവാചകശബ്ദം 02-04-2022 - Saturday
മാഡ്രിഡ്: തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മെയ് ഒന്നാം തീയതി വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രത്യേക റാലിയുമായി സെന്റ് ജോസഫ് യൂത്ത് എന്ന സ്പാനിഷ് യുവജന സംഘടന. രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ മേഖലകളിലെ പുരോഗതിക്കുവേണ്ടി അവർ മാധ്യസ്ഥം തേടും. തെരേസ നഗരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് ഹേർട്ട് ഓഫ് മേരി സ്കൂളിൽ നടക്കുന്ന റാലിയുടെ ആപ്തവാക്യം 'ബീയിങ് അനദർ ജോസഫ് ഫോർ മേരി' എന്നാണ്.
ലോകം അനിശ്ചിതത്വത്തിലൂടെ കൂടെ കടന്നു പോകുമ്പോൾ വിശുദ്ധ യൗസേപ്പിതാവിലേയ്ക്ക് തിരിയാനുളള കത്തോലിക്കാസഭ നല്കുന്ന ആഹ്വാനം ശ്രവിക്കണമെന്ന് യുവജന സംഘടന ജനങ്ങളോട് ആവശ്യപ്പെട്ടു. റാലിയുടെ ഭാഗമായി സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കും, മിഷ്ണറി പ്രവർത്തനങ്ങൾക്കും വിശുദ്ധനോട് മാധ്യസ്ഥം തേടും. ദൈവത്തോടുള്ള സ്നേഹത്തെപ്രതിയും, സഭയോടുള്ള സ്നേഹത്തെപ്രതിയും തങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തനങ്ങളും, മിഷ്ണറി പ്രവർത്തനങ്ങളും വിശുദ്ധന്റെ പാദത്തിന്റെ കീഴിൽ സമർപ്പിക്കുകയാണെന്ന് സംഘടന പ്രസ്താവിച്ചു.
ഭവനരഹിതരായവരെ സഹായിക്കാൻ വേണ്ടി സംഘടന ആരംഭിച്ച സെന്റ് ജോസഫ്സ് ഹോം പദ്ധതി സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതിലുള്ള വേദന യുവജനങ്ങൾ പങ്കുവെച്ചു. റാലി നടക്കുന്ന ദിവസം കുട്ടികളുടെ ഇടയിൽ യൗസേപ്പിതാവിനോടും, പരിശുദ്ധ കന്യകാമറിയത്തോടുമുള്ള ഭക്തി സുദൃഢമാക്കാൻ വേണ്ടി മറ്റ് ചില പരിപാടികളും സെന്റ് ജോസഫ് യൂത്ത് പദ്ധതിയിടുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്നവർക്ക് സ്വർഗ്ഗീയ അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക