India - 2024

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഓശാന ഞായർ മുതൽ: പുതിയ സംയുക്ത സര്‍ക്കുലര്‍

പ്രവാചകശബ്ദം 08-04-2022 - Friday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഓശാന ഞായർ മുതൽ നിലവിൽ വരുന്നതാണെന്ന് അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റ ണി കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഓശാനഞായറാഴ്ച അതിരൂപതയുടെ കത്തിഡ്രൽ ബസലിക്കയി ൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു.

വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി സഭയിൽ പൂർണമായി നടപ്പിലാ ക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 2022 ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ചയാണ്. അതിനകം അതിരൂപതയിൽ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും സിനഡ് തീരുമാനമനുസരിച്ചു വിശുദ്ധ കുർബാനയർപ്പിക്കേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത സർക്കുലർ ഓശാന ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണെന്നും ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്ക്കായി 2022 മാർച്ച് 25-ന് നൽകിയ കത്ത് അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഉചിതമായ മറ്റൊരു ഞായറാഴ്ച വായിക്കേണ്ടതാണെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.


Related Articles »