Question And Answer - 2025

കുരിശുവരയ്ക്കുമ്പോൾ ആരംഭിക്കേണ്ടത് ഇടതുനിന്ന് വലത്തോട്ടാണോ? അതോ വലതുനിന്ന് ഇടത്തോട്ടാണോ?

പ്രവാചകശബ്ദം 27-04-2022 - Wednesday

ഈ രണ്ടു പാരമ്പര്യങ്ങളും കത്തോലിക്കാ സഭയിലും മറ്റുസഭകളിലും കണ്ടുവരുന്നുണ്ട്. കേരളത്തിലെ സഭകളെ സംബന്ധിച്ച് യാക്കോബായ, ഓർത്തഡോക്സ്, സീറോ മലങ്കര, ലത്തീൻ സഭകളിൽ ഇടത്തുനിന്നും വലത്തോട്ടാണ് കുരിശുവരയ്ക്കുന്നത്. സീറോമലബാർ സഭയിലും ഒരു കാലഘട്ടത്തിൽ അങ്ങനെയായിരുന്നു. ഇപ്പോൾ രണ്ടുരീതികളിലും കുരിശുവരയ്ക്കുന്നുണ്ട്. മലങ്കര സഭയിൽ ഇടത്തു നിന്ന് വലത്തേക്ക് കുരിശടയാളം വരയ്ക്കുന്നതിന് "കർത്താവായ ഈശോ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്ന് ഇടത്തേതിന്റെ മക്കളെ വലത്തേതിന്റെയാക്കി" എന്ന വിശദീകരണമാണ് നല്കിപ്പോരുന്നത്. അതായത്, ഇടതുവശത്തെ അന്ധകാരത്തിൽ നിന്ന് വലതു വശത്തെ പ്രകാശത്തിലേക്ക് പ്രവേശിച്ചു എന്നു വ്യാഖ്യാനിക്കപ്പെടുന്നു.

വലതുവശത്തുനിന്ന് ഇടതുവശത്തേക്കു കുരിശടയാളം വരയ്ക്കുന്നവർ നല്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: കർത്താവായ ഈശോയിലുള്ള മാമ്മോദീസായിലൂടെ വലതുവശത്തെ വെളിച്ചത്തിന്റെ മക്കളായി തീർന്നവരാണ് ക്രൈസ്തവർ. ഈ പ്രകാശം വഹിച്ചുകൊണ്ട് ഇടതുവശത്തെ അന്ധകാരത്തെ ഉന്മൂലനം ചെയ്യാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നു. വൈദികൻ ജനങ്ങളെ ആശീർവദിക്കുമ്പോൾ അവരുടെ വലത്തുനിന്ന് ഇടത്തോട്ടാണ് കൈകൾ നീങ്ങുന്നത്. അത് . അതിനാൽ മറ്റുള്ളവരെ ആശീർവദിക്കുന്നതുപോലെ സ്വയം ആശീർവദിക്കണം എന്നൊരു വ്യാഖ്യാനവും ഇതിനു കൊടുക്കാറുണ്ട്. ഇപ്പോൾ സീറോമലബാർ സഭയിൽ രണ്ടുരീതിയും അനുവദിച്ചിട്ടുണ്ട്. ഇടത്തുനിന്ന് വലത്തേക്കോ വലത്തുനിന്ന് ഇടത്തേക്കോ എന്നു അതാത് രൂപതയിലെ മെത്രാന് തീരുമാനിക്കാം.

➤ കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 3