News - 2025
വത്തിക്കാൻ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ യുക്രൈനിലേക്ക്
പ്രവാചകശബ്ദം 18-05-2022 - Wednesday
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശത്തെത്തുടർന്ന് വത്തിക്കാൻ വിദേശകാര്യമന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ കീവ് സന്ദർശിക്കും. യുക്രൈന്‍ പ്രതിസന്ധിയില്‍ റഷ്യയുമായി ചർച്ചയ്ക്കുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനം. വെള്ളിയാഴ്ച യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് മുമ്പ് സന്ദര്‍ശനം ക്രമീകരിച്ചിരിന്നെങ്കിലും ആര്‍ച്ച് ബിഷപ്പിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരിന്നു. അഭയാർത്ഥികളുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താൻ ഗല്ലാഘർ ആദ്യം ലിവിവിലെത്തും. ശേഷമാണ് യുക്രേനിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്കായി കീവിലേക്ക് പോകുക.
യുക്രൈനുമായുള്ള നയതന്ത്രബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർശനം, യുക്രൈനുമായുള്ള മാർപാപ്പയുടെയും വിശുദ്ധ സിംഹാസനത്തിന്റെയും ഐക്യദാര്‍ഢ്യം കാണിക്കുമെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സംഭാഷണത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. യുക്രൈനിലേക്ക് മാര്‍പാപ്പ അയക്കുന്ന വത്തിക്കാന്‍റെ മൂന്നാമത്തെ പ്രതിനിധിയാണ് ലിവർപൂളിൽ നിന്നുള്ള വത്തിക്കാൻ നയതന്ത്രജ്ഞനായ ആര്‍ച്ച് ബിഷപ്പ് ഗല്ലാഘർ. ഫ്രാന്‍സിസ് പാപ്പായുടെ ദാനകർമ്മകാര്യദർശി കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി, സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാലാധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി എന്നിവരാണ് യുക്രൈനില്‍ തുടരുന്ന പാപ്പയുടെ മറ്റ് പ്രതിനിധികള്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക