മനീക്കിയന്‍ പാഷണ്ടാതയില്‍ അമര്ന്ന് അശുദ്ധ പാപങ്ങളില്‍ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തന്‍ എന്ന കുട്ടിയുടെ പിതാവയിത്തീര്ന്ന അഗുസ്റ്റിന്റെ് മനസ്സിനെ അമ്മ മോനിക്ക പുണ്യവതിയുടെ പ്രാര്ത്ഥഗനകളും വി. അംബ്രോസിന്റെു പ്രസംഗങ്ങളും പൗലോസിന്റെി ലേഖനങ്ങളും കൂടി 33-മത്തെ വയസ്സില്‍ ക്രിസ്തുമതത്തിലെക്കും 36 -മത്തെ വയസ്സില്‍ പൗരോഹിത്യത്തിലേക്കും 41-മത്തെ വയസ്സില്‍ മെത്രാന്‍ സ്ഥാനത്തേക്കും ആനയിച്ച കഥ ആരുടെ ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക?
പാപിയായ ഈ ബുദ്ധിരാക്ഷസന്‍ ഒരുദ്യാനത്തിലിരുന്ന്‍ ഇങ്ങനെ ചിന്തിച്ചു: “എത്ര നാളാണ കര്ത്താ്വേ,: എത്രനാളാണ് ഇങ്ങനെ കഴിയുക?... നാളെ, നാളെ...... എന്തുകൊണ്ടാണ് ഇപ്പോള്ത്ത ന്നെ ആയിക്കൂടാ?” അപ്പോള്‍ ഒരു ശിശുവിന്റെക സ്വരം കേട്ടു: “എടുത്ത് വായിക്കുക.” അടുത്തിരുന്ന സ്ലീഹയുടെ ലേഖനം തുറന്നിടത്തു വായിച്ചു.: “അശ്ലീലഭാഷണങ്ങളും മദ്യപാനവും ശയനമോഹവും വിഷയേച്ഛയും അസുയയും വെടിഞ്ഞു പകല്സമയെത്തെന്നപോലെ വ്യപരിക്കാം. നമ്മുടെ കര്ത്താഞവീശോമി ശിഹായെ ധരിക്കുവിന്‍” (റോമ 13: 13-14). 387-ലെ ഉയിര്പ്പ് തിരുനാല്ദിവസം അഗുസ്റ്റിനും മകന്‍ ഈശ്വരദത്തനും സ്നേഹിതന്‍ അലീപ്പിയൂസും വി. അംബ്രോസിന്റെം കരങ്ങളില്നിമന്നു ജ്ഞാനസ്നാനം സ്വീകരിച്ചു.
391-ല്‍ അഗുസ്റ്റിന്‍ വൈദികനായി. 396-ല്‍ ഹിപ്പോയിലെ മെത്രാനായി. ആത്മകഥനത്തിനുപുറമേ, ഈശ്വരനഗരം, പരിശുദ്ധത്രിത്വം മുതലായ വലുതും ചെറുതുമായ 103 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനാല്‍ അഗുസ്റ്റിന്‍ ദൈവശാസ്ത്രജ്ഞാന്മാരുടെ ദൈവശാസ്ത്രജ്ഞനും വേദപാരംഗതന്മാരുടെ വേദപാരംഗതനുമാണ്. മനീക്കെയിസം, ഡോണാട്ടിസം, പെലാജിയനിസം എന്നീ പാഷന്ടതകളെ അദ്ദേഹം വിജയപൂര്വംഞ എതിര്ത്തു .
ഗ്രന്ഥങ്ങളെക്കാള്‍ മെച്ചം അദ്ദേഹത്തിന്റെത ജീവിതം തന്നെയാണെന്ന് അദ്ദേഹത്തിന്റൊ ജീവചരിത്രകാരനായ പോസീഡിയസു പ്രസ്താവിച്ചിരിക്കുന്നു. അതെ, അഗുസ്റ്റിന്‍ വിശുദ്ധരില്‍ വച്ച് വിജ്ഞനും വിജ്ഞാരില്‍ വച്ച് വിശുദ്ധനുമാണ്.
വിചിന്തനം: “എന്നും പ്രാചീനവും എന്നും അര്വ്വചീനവുമായ സൌന്ദര്യമേ, ഞാന്‍ അങ്ങയെ സ്നേഹിക്കാന്‍ എത്ര വൈകിപ്പോയി.”
“ഞാന്‍ എന്തായിരുന്നു. കണ്ടാലും! ഞാന്‍ എന്നെ നശിപ്പിച്ചു. എന്റെ് സ്രഷ്ടാവ് എന്നെ ഇതാ പുനര്ജ്ജീ വിപ്പിച്ചിരിക്കുന്നു”. (വി. അഗുസ്റ്റിന്‍).
ഇതര വിശുദ്ധര്‍:
St. Alexander of Constantinople
Bl. Aurelio da Vinalesa
St. Edmund Arrowsmith
St. FacundiusSt. Fortunatus
St. GormanSt. Hermes
Bl. Hugh More
Bl. John Roche & Margaret Ward
St. Julian of Auvergne
Bl. Laurentia Herasymiv
St. Moses the Black
St. Moses the Ethopian
St. Pelagius of Constance
Bl. Robert Morton
St. Rumwald
Bl. Teresa Bracco
Bl. Thomas Felton
Bl. Thomas Holford
St. Vivian
Bl. William Dean
Bl. William Guntei