മോനിക്കാ ആഫ്രിക്കയില്‍ കാര്ത്തേജില്‍ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു; എങ്കിലും വിവാഹം കഴിച്ചത് ടഗാസ്റ്റെ എന്ന പട്ടണത്തിലെ പട്രീഷിയൂസ് എന്ന ഒരു വിജതീയനെയാണ്. അവര്ക്ക് അഗുസ്റ്റിന്‍, നവീജിയസ്സ് എന്ന്‍ രണ്ട് ആണ്മിക്കളുണ്ടായി.
മോണിക്ക തന്റെ് സന്മാതൃകയും സ്നേഹവായ്പുംവഴി ഭര്ത്താകവിനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്ഷിേക്കാന്‍ ശ്രമിച്ചു. ഭര്ത്താജവ് കോപിഷ്ഠനായിരുന്നെങ്കിലും മോനിക്കാ സഹിക്കയല്ലാതെ അദ്ദേഹത്തോട് കോപിച്ചിട്ടില്ല. തന്റെ് ക്ഷമവഴി ക്രിസ്തീയ വിശ്വാസത്തിലേക്ക് ഭര്ത്താിവിനെ ആനയിക്കാന്‍ മോനിക്കയ്ക്ക് സാധിച്ചു. 370-ല്‍ പട്രീഷിയസ്സു ജ്ഞാനസ്നാനം സ്വീകരിച്ചു; 371-ല്‍ മരിക്കുകയും ചെയ്തു.
അഗുസ്റ്റിന്‍ അന്ന് കാര്ത്തെജില്‍ പഠിക്കുകയായിരുന്നു. 373- ല്‍ അവിടെവച്ച് അദ്ദേഹം മനീക്കിയന്‍ പാഷണ്ടത ആശ്ലേഷിച്ചു. അന്നുമുതല്‍ മകന്റെക ജ്ഞാനസ്നാനത്തിനുവേണ്ടിയുള്ള പ്രാര്ത്ഥ്നയായിരുന്നു, മോനിക്കയുടെ തൊഴിലെന്നു പറയാം. 387-ല്‍ മകന്‍ ജ്ഞാനസ്നാനപ്പെട്ടതുവരെ അവളുടെ കണ്ണുനീര് തോര്ന്നി ട്ടില്ല. പല വൈദികരെക്കൊണ്ടും മെത്രാന്മാരെക്കൊണ്ടും ഉപദേശിച്ചു. മനീക്കിയന്‍ ഇടത്തൂട്ടില്നിടന്ന് മാനസാന്തരപ്പെട്ട ഒരു മെത്രാന്‍ അവളോടു പറഞ്ഞു: “നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കണ്ണുനീരിന്റെല മകന്‍ നശിക്കുക അസാദ്ധ്യമാണ്.”
അക്കാലത്ത് അഗുസ്റ്റിന്‍ റൊട്ടൊറിക്കു പഠിക്കാന്‍ റോമയിലേക്ക് പോകാന്‍ തുടങ്ങി. മാനസാന്തരം നീളുമെന്ന് കണ്ട് മോനിക്കാ തടഞ്ഞു. വി. സിപ്രിയന്റൊ കുഴിമടത്തുങ്കല്‍ ആ യാത്ര തടയാ ന്‍ പ്രാര്ത്ഥി ച്ചു കൊണ്ടി രിക്കുമ്പോള്‍ അഗുസ്റ്റിന്‍ ഒളിച്ചുപോയി. റോമില്നി.ന്ന്‍ റൊട്ടൊറിക്കു പഠിക്കാന്‍ അഗുസ്റ്റിന്‍ മിലാനിയിലേക്കുപോയി. അവിടെവച്ച് അദ്ദേഹം അംബ്രോസ പുണ്യവാന്റെ് പല പ്രസംഗങ്ങള്‍ കേട്ടു. മനിക്കെയിസം അഗുസ്റ്റിന്‍ ഉപേക്ഷിച്ചു. പിന്നെയും കുറേ നാള്കൂചടി മോനിക്കാ കണ്ണീരോടെ പ്രാര്ത്ഥി ക്കേണ്ടിവന്നു.
മോണിക്ക മിലാനില്വമന്നു. വി. അംബ്രോസിന്റെ. ഉപദേശപ്രകാരം ജീവിച്ചു. അവസാനം 387-ലെ ഉയിര്പ്പ് ദിവസം അഗുസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. കൂടെ അദ്ദേഹത്തിന്റെി കുറെ സ്നേഹിതന്മാരും. അവരെയെല്ലാം മക്കളെപ്പോലെ മോനിക്കാ ശുശ്രൂഷിച്ചു. എല്ലാവരും ആഫ്രിക്കയിലേക്ക് മടങ്ങി. അവിടെവച്ച് തന്റെപ മരണം സമീപിക്കാറായിരിക്കുന്നുവെന്ന്‍ കണ്ട് മക്കളോട് ഇങ്ങനെ പറഞ്ഞു: “ഈ ശരീരം നിങ്ങള്‍ എവിടെയെങ്കിലും വച്ചുകൊള്ളുക. ഒരു കാര്യം മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ എവിടെ ആയിരുന്നാലും ബലിപീഠത്തില്‍ എന്നെ അനുസ്മരിക്കുവിന്‍.” ഈ വാക്കുകള്‍ പറഞ്ഞശേഷം ഒമ്പതുദിവസത്തെ അതിദാരുണമായ അസുഖങ്ങള്ക്കുസശേഷം 56- മത്തെ വയസ്സില്‍ മോനിക്കാ കര്ത്താ വില്‍ നിദ്ര പ്രാപിച്ചു.
വിചിന്തനം: “കൃസ്തീയ മാതാപിതാക്കന്മാരെ, നിങ്ങളുടെ മക്കള്‍ നല്ലവരും ദൈവഭാക്തരുമായിരിക്കണമെങ്കില്‍, നിങ്ങള്‍ ഭക്തരായിരിക്കണം. ഉത്തമ ജീവിതം നയിക്കണം. വൃക്ഷംപോലെയായിരിക്കും പഴമെന്ന്‍ ഒരു പഴമൊഴിയുണ്ടല്ലോ. ദൈവവചനം അത് സ്ഥിരീകരിക്കുന്നു” (വി. ജോണ്‍ വിയാനി).
“അമ്മയ്ക്ക് എന്നോടുണ്ടായിരുന്ന സ്നേഹം എത്രയെന്ന് വര്ണ്ണി്ക്കാന്‍ വഹിയാ. അവളുടെ വാക്കുകളും നോട്ടവുംവഴി അവള്‍ ഞങ്ങളുടെ ഹൃദയത്തെ ദൈവത്തിങ്കലേക്ക് ഉയര്ത്തിന. എന്റെി ദൈവമേ, ഞാന്‍ ഇന്ന്‍ അങ്ങയുടെ ശിശുവാണെങ്കില്‍ അത് അങ്ങ് എനിക്ക് ഇത്തരം ഒരമ്മയെ നല്കിുയത്കൊണ്ടാണ്” (വി. അഗുസ്റ്റിന്‍).
ഇതര വിശുദ്ധര്‍:
St. Monica
St. Anthusa the Younger
St. Caesarius of Arles
St. Decuman
St. Ebbo
St. Etherius
St. Euthalia
St. Gebhard of Constance
St. Honoratus
St. John of Pavia
St. Licerius
St. Malrubius
St. Margaret the Barefooted
St. Narnus
St. Phanurius
St. Poemon
St. Rufus and Carpophorus