Arts - 2024
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിർമ്മാണ ചരിത്രം വാഷിംഗ്ടൺ മ്യൂസിയത്തിൽ പ്രദർശനത്തിന്
പ്രവാചകശബ്ദം 22-06-2022 - Wednesday
റോം: വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിർമ്മാണ ചരിത്രം വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തിൽ പ്രദർശനത്തിന്. 'ട്രഷേഴ്സ് ഫ്രം ദി വത്തിക്കാൻ മ്യൂസിയംസ് ആന്ഡ് ദി വത്തിക്കാൻ ലൈബ്രറി' എന്ന വിഭാഗത്തിലാണ് 'ബസിലിക്ക സാൻക്ന്റി പെട്രി: ദ ട്രാൻസ്ഫർമേഷൻ ഓഫ് സെന്റ് പീറ്റേഴ്സ് ബസിലിക്ക' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം നടക്കുന്നത്. മെയ് 27നു ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 25 വരെ നീണ്ടു നിൽക്കും. ബസിലിക്കയുടെ നിർമാണത്തിനു വേണ്ടി പതിനാറാം നൂറ്റാണ്ടിലെ പ്രമുഖരായ നിർമ്മാണ വിദഗ്ധർ മുന്നോട്ടുവെച്ച രൂപകൽപ്പന മാതൃകകൾ ബൈബിൾ മ്യൂസിയത്തിൽ കാണാൻ സാധിക്കും. വത്തിക്കാൻ മ്യൂസിയത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബാർബറാ ജെട്ട 2014ൽ പ്രസിദ്ധീകരിച്ച 'ബസിലിക്ക സാൻക്ന്റി പെട്രി' എന്ന പ്രസിദ്ധമായ പുസ്തകമാണ് വാഷിംഗ്ടണിലെ പ്രദർശനത്തിനു പ്രചോദനമായത്.
ചരിത്രത്തെയും, കലയുടെയും സംയോജനമാണ് പ്രദർശനമെന്ന് ബൈബിൾ മ്യൂസിയത്തിന്റെ ചീഫ് ക്യുറേറ്റർ ജഫ് ക്ലോഹ പറഞ്ഞു. റോമൻ, ലത്തീൻ നിർമ്മാണ രീതികൾ ബസിലിക്കയുടെ നിർമ്മാണത്തിലും സ്വാധീനിച്ചിട്ടുണ്ട്. വിവിധ നിർമ്മാണ വിദഗ്ധർ നൽകിയ രൂപകൽപനാ മാതൃകകളുടെ വിവിധ ഭാഗങ്ങൾ കൂട്ടിയിണക്കിയാണ് ബസിലിക്ക പണികഴിപ്പിച്ചത്. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിൽവെസ്റ്റർ ഒന്നാമൻ മാർപാപ്പയുടെ കാലത്ത് റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറ്റെൻ ചക്രവർത്തിയാണ് ആദ്യമായി സെന്റ് പീറ്റേഴ്സ് ബസിലിക്ക നിർമ്മിക്കുന്നത്. ഇത് പിന്നീട് പുനരുദ്ധരിക്കുകയായിരിന്നു. വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൻമേൽ പണിയപ്പെട്ട സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങൾ പണിയപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ തിരുകർമ്മങ്ങൾ സാധാരണയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് അർപ്പിക്കപ്പെടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക