India - 2024
സഭാനവീകരണ കാലഘട്ടത്തിന് കോട്ടയം അതിരൂപതയിൽ തുടക്കമായി
പ്രവാചകശബ്ദം 27-06-2022 - Monday
കോട്ടയം: ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശമനുസരിച്ച് കേരള കത്തോലിക്ക മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുന്ന മൂന്നുവർഷം നീണ്ടുനിൽക്കുന്ന സഭാനവീകരണ കാലഘട്ടത്തിന് കോട്ടയം അതിരൂപതയിൽ തുടക്കമായി. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം സന്ദേശം നൽകി തിരിതെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുര്‍ബാനയിൽ ഒസ്എച്ച് സുപ്പീരിയർ ഫാ. സ്റ്റീഫൻ മുരിയങ്ങോട്ടുനിരപ്പേൽ, ഐസ്ബി സുപ്പീരിയർ ഫാ. ബിജു താഴത്തുചെരുവിൽ ക്രിസ്തുരാജ കത്തീഡ്രൽ വികാരി ഫാ ജയിംസ് പൊങ്ങാനയിൽ, സെക്രട്ടറി ഫാ. ബിബിൻ ചക്കുങ്കൽ എന്നിവർ സഹകാർമികരായിരുന്നു.
ചാൻസിലർ ഫാ. ജോൺ ചേന്നാകുഴി, ഷെവ. ജോയിജോസഫ് കൊടിയന്തറ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, സന്യാസിനി സമൂ ഹങ്ങളുടെ പ്രതിനിധികളായ സിസ്റ്റർ കരുണ, സിസ്റ്റർ ജെനറ്റ്, സിസ്റ്റർ ലിസി, സിസ്റ്റർ ഹെലനോറ, കെസിഡബ്ല്യുഎ ട്രഷറർ എൽസമ്മ സക്കറിയ എന്നിവർ സന്നിഹിതരായിരുന്നു.